
കൊച്ചി: ലാസ്ക ഫാഷൻ മോഡലിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന ‘ലാസ്ക ഫാഷൻ മഹോത്സവ് 2026′ ദേശീയ ഫാഷൻ ഷോയുടെ ഭാഗമായി ലക്ഷദ്വീപിൽ നിന്നുള്ള 20 തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് അവസരമൊരുങ്ങുന്നു. ദ്വീപിലെ വളർന്നുവരുന്ന മോഡലിംഗ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് രാജ്യാന്തര തലത്തിലുള്ള മികച്ച ഫാഷൻ അനുഭവം പ്രദാനം ചെയ്യുന്നതിനുമാണ് ഈ ഉദ്യമം. ലാസ്ക ഇന്റർനാഷണൽ ഫാഷൻ കൗൺസിലിന്റെ ഭാഗമായ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഫാഷൻ രംഗത്തെ വിദഗ്ദ്ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, മോഡലിംഗ് രംഗത്ത് വ്യക്തമായ “ഗോൾ” സെറ്റ് ചെയ്യുന്നതിനും, അതിലേക്ക് എത്തുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ഇവർ നേരിട്ട് നയിക്കും.
2026 നവംബർ 20 മുതൽ ഡിസംബർ 30 വരെ 40 ദിവസം നീണ്ടുനിൽക്കുന്ന വമ്പൻ ആഘോഷത്തോടെയാണ് മുംബൈയിൽ ലാസ്ക ഫാഷൻ മഹോത്സവ് അരങ്ങേറുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫാഷൻ എക്സ്പോയും സാംസ്കാരിക മേളയുമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ഇവന്റിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പ്രമുഖ ഡിസൈനർമാരും ബ്രാൻഡുകളും ഫാഷൻ വിദഗ്ദ്ധരും ഒന്നിക്കും. പ്രാദേശിക വസ്ത്രധാരണ രീതികളെയും പരമ്പരാഗത തനിമകളെയും ആധുനിക ഫാഷനുമായി കോർത്തിണക്കുന്ന വൈവിധ്യമാർന്ന റൺവേ ഷോകളാണ് മേളയുടെ പ്രധാന ആകർഷണം.
രാജ്യത്ത് ആദ്യമായി 12-ലധികം പ്രമുഖ അന്താരാഷ്ട്ര ഫാഷൻ കൊറിയോഗ്രാഫർമാർ, റൺവേ കോച്ചുകൾ, ബോഡി പോസ്ചർ എക്സ്പെർട്ടുകൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനവും ഷോകളും ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകൾക്ക് 3 ദിവസത്തെ വിദഗ്ദ്ധ പ്രൊഫഷണൽ ഗ്രൂമിംഗ്, മാസ്റ്റർ ക്ലാസുകൾ, പോർട്ട്ഫോളിയോ ഗൈഡൻസ് എന്നിവ ലഭിക്കും. ആഗോള ബ്രാൻഡുകളുമായും അന്താരാഷ്ട്ര ഇൻഡസ്ട്രി പ്രൊഫഷണലുകളുമായും നേരിട്ട് ആശയവിനിമയം നടത്താനും ഭാവി കരിയറിലേക്ക് സഹായകമാകുന്ന നെറ്റ്വർക്കിംഗ് അവസരങ്ങൾ സൃഷ്ടിക്കാനും ഇത് കളമൊരുക്കുന്നു.
പ്രായത്തിന്റെയോ ഭാഷയുടെയോ വേലിക്കെട്ടുകളില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ എല്ലാ പ്രാദേശിക ഭാഷകളും കൈകാര്യം ചെയ്യുന്ന ട്രൈനർമാരും ഫാഷൻ ഷോയുടെ ഭാഗമാകും എന്ന് ലാസ്ക ഫാഷൻ മഹോത്സവ് സംഘാടകർ അറിയിച്ചു. ലക്ഷദ്വീപിലെ വളർന്നു വരുന്ന മോഡലുകൾക്ക് അവരുടെ ഫാഷൻ രംഗത്തെ പ്രൊഫഷണൽ കരിയർ കെട്ടിപ്പടുക്കാൻ ഇതൊരു മികച്ച അവസരമാവുമെന്ന് അവർ പറഞ്ഞു. മോഡലിംഗിലും ഫാഷൻ വ്യവസായത്തിലും സ്വന്തമായൊരു ഇടം കണ്ടെത്താൻ ആഗ്രഹിക്കുന്ന ലക്ഷദ്വീപിലെ യുവപ്രതിഭകൾക്ക് മുംബൈയിലെ ആഗോള റൺവേയിലേക്ക് ചുവടുവെക്കാനുള്ള അപൂർവ്വ അവസരമാണിത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി +918369912223 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ലക്ഷദ്വീപിൽ നിന്നും ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന 20 പേർക്കായിരിക്കും അവസരം ലഭിക്കുക എന്ന് ലാസ്കാ ഫാഷൻ മോഡലിംഗ് കമ്പനി അധികൃതർ അറിയിച്ചു.
Laska Fashion Mahotsav Organised by Laska Fashion Modeling Pvt Ltd.
















