ആന്ത്രോത്ത്: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (CHC) ഗുരുതരമായ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ആന്ത്രോത്ത് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി മുമ്പാകെ പ്രീ-ലിറ്റിഗേഷൻ ഹർജി ഫയൽ ചെയ്തു. ആശുപത്രിയിലെ അത്യാവശ്യ മരുന്നുകളുടെ രൂക്ഷമായ ക്ഷാമം, കുറഞ്ഞ ടെണ്ടർ തുകയ്ക്ക് വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ, അനസ്തേഷ്യ മെഷീൻ പ്രവർത്തിക്കാത്ത അവസ്ഥ, വൈദ്യുതി മുടങ്ങുമ്പോൾ ആവശ്യമായ ബാക്കപ്പ് ജനറേറ്ററിന്റെ അഭാവം എന്നിവ ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളും ആംബുലൻസ് സർവീസ് സമയബന്ധിതമായി ലഭിക്കാത്തതും രോഗികളെ പ്രതിസന്ധിയിലാക്കുന്നതായി പാർട്ടി ആരോപിച്ചു.

​ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുകയാണെന്ന് സി.ജെ.പി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങിയതിന്റെ രേഖകൾ പൂർണ്ണമായി വെളിപ്പെടുത്തണമെന്നും, പ്രവർത്തിക്കാത്ത അനസ്തേഷ്യ മെഷീൻ ഉടൻ നന്നാക്കി പ്രവർത്തനക്ഷമമാക്കണമെന്നും ഹർജിയിലൂടെ സംഘാടകർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here