കൊച്ചി: ലക്ഷദ്വീപിലെ ഭരണകൂട നടപടികൾക്കെതിരെയും ദ്വീപ് ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും എൽ.എസ്.എ (LSA) കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക്. ദ്വീപിൽ രണ്ടായിരത്തഞ്ഞൂറിലധികം സ്ഥിര തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും നിയമനം നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനുപുറമേ, 56 (J) വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ട് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ഭരണകൂടത്തിന്റെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താനാണ് സംഘടനയുടെ തീരുമാനം. ലക്ഷദ്വീപ് ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. എൽ.എസ്.എ പ്രസിഡന്റ് മിസ്ബാഹുദീന്റെ നേതൃത്വത്തിലുള്ള നാലംഗ പ്രതിനിധി സംഘമാണ് ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കുന്നതിനായി ഡൽഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here