# Dweep Malayali ## Posts - [കവരത്തി ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം](https://dweepmalayali.com/lakshadweep/20260105/3336.html): കവരത്തി: ഡിവൈഎഫ്ഐ (DYFI) കവരത്തി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ​പുതിയ ഭാരവാഹികൾ: ​പ്രസിഡന്റ്: മുഹമ്മദ് ഫയാസ്ഖാൻ പി. ​സെക്രട്ടറി: ഷാജഹാൻ കെ.പി. ​ട്രഷറർ: നജീബ് കെ. ​കഴിഞ്ഞ വെള്ളിയാഴ്ച (02/01/2026) രാത്രി എട്ടു മണിക്ക് മുട്ടിയാർ ബീച്ചിൽ വെച്ച് നടന്ന യോഗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സ്റ്റേറ്റ് കമ്മിറ്റി അഭിനന്ദിച്ചു. ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സഖാവ് നസീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ​യൂണിറ്റിലെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ യോഗത്തിൽ നൽകി. ദ്വീപിലെ യുവാക്കളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. - [ചെത്ത്‌ലാത്ത് സോക്കർ ലീഗ്: ചെൽട്ടൻഹാം ജേതാക്കൾ](https://dweepmalayali.com/lakshadweep/20260104/3333.html): ചെത്ത്‌ലാത്ത്: ആവേശകരമായ ഫുട്ബോൾ പോരാട്ടങ്ങൾക്കൊടുവിൽ ഫിനിക്സ് ക്ലബ് സംഘടിപ്പിച്ച ചെത്ത്‌ലാത്ത് സോക്കർ ലീഗിൽ ചെൽട്ടൻഹാമിന് കിരീടം. ഫൈനലിൽ ലക്ഷദ്വീപ് എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ചെൽട്ടൻഹാം ചാമ്പ്യന്മാരായത്. സന്തോഷ് ട്രോഫി താരം ഷാനവാസ് ഖാൻ നേടിയ തകർപ്പൻ ഗോളാണ് ചെൽട്ടൻഹാമിന് വിജയം സമ്മാനിച്ചത്. ​വ്യക്തിഗത മികവുകൾ: ​ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ആദരിച്ചു. ആൻഡ്രോത്ത് ദ്വീപുകാരനായ നസീഫ് ഇരട്ട നേട്ടങ്ങളുമായി തിളങ്ങി. ​ഗോൾഡൻ ബോൾ: നസീഫ് (മികച്ച താരം) ​ഗോൾഡൻ ബൂട്ട്: നസീഫ് (കൂടുതൽ ഗോളുകൾ) ​മികച്ച ഡിഫൻഡർ: അനീസ് (ചെൽട്ടൻഹാം ക്യാപ്റ്റൻ) ​എമർജിങ് പ്ലെയർ: റിസ്‌വാൻ ​ആയിരക്കണക്കിന് കായിക പ്രേമികൾ സാക്ഷ്യം വഹിച്ച ഫൈനൽ മത്സരത്തിൽ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്, ഐറ ഐമൻ ഖാൻ എന്നിവർ അതിഥികളായി പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ദ്വീപിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിനിക്സ് ക്ലബ് നടത്തുന്ന ഇത്തരം മത്സരങ്ങൾ ഏറെ ശ്രദ്ധേയമാണ്. - [കവരത്തിയിൽ 'അസ്മിത' അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു](https://dweepmalayali.com/lakshadweep/20260104/3330.html): കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ‘അസ്മിത’ (ASMITA) വുമൺസ് അത്‌ലറ്റിക്സ് ലീഗ് ആവേശകരമായി സംഘടിപ്പിച്ചു. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (AFI) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (SAI) സംയുക്തമായാണ് പെൺകുട്ടികൾക്കായി ഈ കായിക മാമാങ്കം ഒരുക്കിയത്. കവരത്തി അത്‌ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന മത്സരങ്ങളിൽ അണ്ടർ-14, അണ്ടർ-16 വിഭാഗങ്ങളിലായി നിരവധി കൗമാര പ്രതിഭകൾ തങ്ങളുടെ കായികക്ഷമത തെളിയിച്ചു. പെൺകുട്ടികൾക്കിടയിൽ കായിക അവബോധം വളർത്തുന്നതിനും മികച്ച അത്‌ലറ്റുകളെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുമാണ് ഈ ലീഗ് ലക്ഷ്യമിടുന്നത്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വലിയ കായിക വേദികളിലേക്ക് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് അസ്മിത ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. കവരത്തിയിൽ നടന്ന ചടങ്ങിൽ ശ്രീ ബുസർ ജംഹർ മുഖ്യാതിഥിയായി പങ്കെടുത്തു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കായിക പ്രേമികളും പങ്കെടുത്ത ചടങ്ങിൽ വിവിധ ഇനങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ നടന്നു വരുന്ന […] - [ലക്ഷദ്വീപിലെ കപ്പൽ ജീവനക്കാരുടെ തൊഴിൽ ഡാറ്റാബേസ് ഒരുങ്ങുന്നു; വിവരങ്ങൾ തേടി എൽ.ഡി.സി.എൽ](https://dweepmalayali.com/lakshadweep/20260103/3327.html): കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ലക്ഷദ്വീപ് വികസന കോർപ്പറേഷൻ ലിമിറ്റഡ് (LDCL), ലക്ഷദ്വീപിലെ യോഗ്യതയുള്ള കപ്പൽ ജീവനക്കാരുടെ ഒരു സമഗ്രമായ തൊഴിൽ ഡാറ്റാബേസ് തയ്യാറാക്കുന്നു. ലക്ഷദ്വീപിലെ സീമെൻമാരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തയ്യാറാക്കുന്ന ഡാറ്റാബേസ് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഷിപ്പിംഗ് കമ്പനികൾക്കും മാരിടൈം സംഘടനകൾക്കും ആവശ്യാനുസരണം കൈമാറുന്നതാണ്. ഇതിലൂടെ ദ്വീപുനിവാസികൾക്ക് കപ്പൽ മേഖലയിൽ കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ബോസൺ (Bosun), എസ്.എച്ച്.എം (SHM-AB), ഓർഡിനറി സീമാൻ, ഓയിലർ, ഫിറ്റർ, ജനറൽ സ്റ്റീവാർഡ്, ചീഫ് കുക്ക്, സെക്കൻഡ് കുക്ക് എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഡി.ജി ഷിപ്പിംഗ് അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പ്രീ-സീ ട്രെയിനിംഗ്, സാധുവായ ഇന്ത്യൻ പാസ്‌പോർട്ട്, എസ്.ടി.സി.ഡബ്ല്യു (STCW) സർട്ടിഫിക്കേഷൻ, സി.ഡി.സി (CDC) തുടങ്ങിയ നിശ്ചിത യോഗ്യതകളും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസ്സാണ്. നിലവിൽ എൽ.ഡി.സി.എൽ […] - [അഗത്തി ഫുട്ബോൾ അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു](https://dweepmalayali.com/lakshadweep/20260102/3324.html): അഗത്തി: ദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് അഗത്തി ഫുട്ബോൾ അസോസിയേഷന്റെ (AFA) പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ജനുവരി 1-ാം തീയതി വൈകുന്നേരം 4:30-ന് സൊസൈറ്റി ജംഗ്ഷന് സമീപം നടന്ന ചടങ്ങിൽ വെച്ച് അഗത്തി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്ഇ നായത്ത് മുഹമ്മദ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. ​അഗത്തിയിലെ ഫുട്ബോൾ വളർച്ചയ്ക്കും യുവപ്രതിഭകളെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന കേന്ദ്രമായി ഈ ഓഫീസ് പ്രവർത്തിക്കും. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും മുൻകാല ഫുട്ബോൾ താരങ്ങളും കായിക പ്രേമികളും പങ്കെടുത്തു. - ['അസ്മിത' അത്‌ലറ്റിക്സ് ലീഗിന് അമിനി ദ്വീപിൽ തുടക്കം](https://dweepmalayali.com/lakshadweep/20260101/3321.html): അമിനി: കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അസ്മിത വുമൺസ് അത്‌ലറ്റിക്സ് ലീഗിന് (ASMITA Athletics League) ലക്ഷദ്വീപിലെ അമിനി ദ്വീപിൽ വർണ്ണാഭമായ തുടക്കം. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (AFI) സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (SAI) സംയുക്തമായാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ​പെൺകുട്ടികൾക്കിടയിൽ കായിക അവബോധം വളർത്തുന്നതിനും മികച്ച അത്‌ലറ്റുകളെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുമായി നടത്തുന്ന ലീഗിൽ അണ്ടർ-14, അണ്ടർ-16 വിഭാഗങ്ങളിലായി നിരവധി കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്നു. അമിനി അത്‌ലറ്റിക്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടക്കുന്നത്. ​പ്രധാന വിവരങ്ങൾ: വിഭാഗങ്ങൾ: Under-14 & Under-16 പെൺകുട്ടികൾ. ​ലക്ഷ്യം: പെൺകുട്ടികളുടെ കായിക പങ്കാളിത്തം ഉറപ്പാക്കുകയും ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വലിയ വേദികളിലേക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുക. ​സംഘാടനം: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI). ​അമിനിയിലെ മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥരും കായിക പ്രേമികളും […] - [ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ കോച്ചസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി ഡോ. സജീദ്](https://dweepmalayali.com/lakshadweep/20251231/3318.html): ബഹ്റൈൻ: ലക്ഷദ്വീപിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കവരത്തി സ്വദേശിയായ ഡോ. സജീദ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ബഹ്‌റൈനിൽ വെച്ചു നടന്ന ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) കോച്ചസ് കോഴ്സ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയ ഡോ. സജീദ്, ഈ അന്താരാഷ്ട്ര പദവി കരസ്ഥമാക്കുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വ്യക്തിയായി മാറി. ​ദീർഘകാലമായി ബാഡ്മിന്റൺ പരിശീലന രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും കായിക പ്രണയത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഡോ. സജീദിന്റെ ഈ നേട്ടം ലക്ഷദ്വീപിലെ വളർന്നുവരുന്ന കായിക പ്രതിഭകൾക്കും ബാഡ്മിന്റൺ താരങ്ങൾക്കും വലിയ ആവേശവും പ്രചോദനവുമാകും. വരും തലമുറയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഏറെ സഹായകരമാകുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്. ദ്വീപിന്റെ അഭിമാനമായി മാറിയ ഡോ. സജീദിനെ കായിക പ്രേമികളും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. - [മിനിക്കോയ് ദ്വീപിൻ്റെ സാംസ്കാരിക തനിമ വിളിച്ചോതി "മലിക് സഖാഫീ ദുവസ്"](https://dweepmalayali.com/lakshadweep/20251230/3315.html): മിനിക്കോയ്: മിനിക്കോയിയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ മൂന്നാമത് ‘മലിക് സഖാഫീ ദുവസ്’ (മിനിക്കോയ് സാംസ്കാരിക ദിനം) ആഘോഷങ്ങൾക്ക് മിനിക്കോയ് സഖാഫീ ബീച്ചിൽ ഉജ്ജ്വലമായ സമാപനം. 2025 ഡിസംബർ 28-ന് ബോഡുഅതിരി വില്ലേജ് മൂപ്പൻ ഷെരീഫ് ഫൊദുഗോത്തി പതാക ഉയർത്തിയതോടെ ആരംഭിച്ച ഈ ത്രിദിന ആഘോഷങ്ങളിൽ പത്മശ്രീ അലി മാണിക്ഫാൻ മുരാദുഗണ്ഡുവാർ, ഡെപ്യൂട്ടി കളക്ടർ അവിനാശ് സിങ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലാവ നൃത്തം, ബന്ദിയ നൃത്തം തുടങ്ങിയ പരമ്പരാഗത കലാപരിപാടികളും പഴയകാല ജീവിതരീതികൾ പുനരാവിഷ്കരിച്ച പ്രദർശനങ്ങളും മിനിക്കോയിയുടെ ഗൃഹാതുരമായ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചു. ആഘോഷങ്ങളുടെ രണ്ടാം ദിനത്തിൽ നടന്ന വാശിയേറിയ വള്ളംകളിയിൽ ഫുൻഹിലോൽ വില്ലേജിലെ ‘ഗ്ലാഡിയേറ്റർ’, ഫലേശേരി വില്ലേജിലെ ‘റിവഞ്ചർ’ എന്നിവർ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. ​ആഘോഷങ്ങളുടെ സമാപന ദിനമായ ഡിസംബർ 30-ന് നടന്ന ഏറ്റവും ആവേശകരമായ ജഹാദോണി (മത്സര വള്ളങ്ങൾ) റേസിൽ ഫുൻഹിലോൽ വില്ലേജിന്റെ ‘യൂണിറ്റി ഓഫ് ഫുൻഹിലോൽ’ ഹാട്രിക് വിജയത്തോടെ കിരീടം […] - [ലക്ഷദ്വീപ് കപ്പൽ യാത്ര: ഐ.ആർ.സി.ടി.സി സംവിധാനത്തിലെ പഴുതുകളും ടിക്കറ്റ് മാഫിയയും. ദ്വീപ് മലയാളി എഡിറ്റോറിയൽ](https://dweepmalayali.com/lakshadweep/20251229/3312.html): ​ലക്ഷദ്വീപ് യാത്രക്കാരുടെ കാലങ്ങളായുള്ള ദുരിതത്തിന് പരിഹാരമായാണ് കപ്പൽ ടിക്കറ്റുകൾക്കായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നത്. പഴയ ടിക്കറ്റിംഗ് രീതിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു മാറ്റം കൊണ്ടുവരാൻ പുതിയ സംവിധാനത്തിന് സാധിച്ചു എന്നത് പ്രശംസനീയമാണ്. എന്നാൽ, ഈ സംവിധാനത്തിലെ സാങ്കേതികമായ ചില പഴുതുകൾ (Loop holes) മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഒരു വലിയ സംഘം തന്നെ ഇന്ന് സജീവമാണ്. ​ വ്യാജ അക്കൗണ്ടുകൾ; നിയമവിരുദ്ധ ടിക്കറ്റ് കച്ചവടം ​പുതിയ സംവിധാനത്തിലെ ഏറ്റവും വലിയ പോരായ്മ പെർമിറ്റ് ഹോൾഡർമാർക്കായുള്ള അക്കൗണ്ട് നിർമ്മാണത്തിലാണ്. ഏതെങ്കിലും ഒരു വ്യാജ ആധാർ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് പെർമിറ്റ് ഹോൾഡർ എന്ന നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാൻ നിലവിൽ സാധിക്കുന്നുണ്ട്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ഒരു അക്കൗണ്ട് വഴി ആരുടെ പെർമിറ്റും ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് യാഥാർത്ഥ്യം. ​ഉദാഹരണത്തിന്, ‘സലീം’ എന്ന പേരിൽ ഒരു പെർമിറ്റ് ഹോൾഡർ അക്കൗണ്ട് ഉണ്ടെന്നിരിക്കട്ടെ. ഈ അക്കൗണ്ട് വഴി ‘അൻവറിന്റേയോ’ ‘കാസിമിന്റേയോ’ പേരിൽ […] - [സുഹലിക്ക് സമീപത്ത് നിന്ന് പിടിച്ചെടുത്ത ബോട്ടുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251229/3309.html): കവരത്തി: സുഹലി ദ്വീപിന് സമീപത്ത് നിന്ന് പിടിച്ചെടുത്ത ബോട്ടുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ഒരാഴ്ചയായി കവരത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്ന ബോട്ടുകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് (Show Cause Notice) പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് മറൈൻ ഫിഷിംഗ് റെഗുലേഷൻ (LMFR) 2000-ലെ സെക്ഷൻ 15(1) പ്രകാരം, കവരത്തിയിലെ ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുഹലി ദ്വീപിന് സമീപത്തെ സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട നാല് ബോട്ടുകളെയാണ് ഇംപൗണ്ട് ചെയ്തിരിക്കുന്നത്. പിടിയിലായ ബോട്ടുകളുടെ വിവരങ്ങൾ താഴെ നൽകുന്നു: THOOYA AAVI (IND-TN-11-MM-1468) – ഉടമ: ആന്റണി, പാമ്പൻ, തമിഴ്‌നാട്. 2025 ഡിസംബർ 21-നാണ് ഈ ബോട്ട് പിടിച്ചെടുത്തത്. SIPPY (IND-TN-11-MM-1176) – ഉടമ: ചാൾസ്, പാമ്പൻ, തമിഴ്‌നാട്. ഡിസംബർ 21-നാണ് ഈ ബോട്ടും നടപടിക്ക് വിധേയമായത്. “RR” (IND-TN-12-MM-6918) – ഉടമ: ആന്റണി രാജ കുമാർ, തരുവായ്കുളം, തമിഴ്‌നാട്. ഡിസംബർ 22-നാണ് ഈ ബോട്ട് […] - [പാർലമെൻ്റിൽ അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച് ലക്ഷദ്വീപ് വിദ്യാർത്ഥിനി; ശ്രദ്ധേയമായി റിൻസിയ ഷെയ്ക്കിന്റെ പ്രസംഗം. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251228/3306.html): ​ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട അനുബന്ധിച്ച് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് സംസാരിച്ച വിദ്യാർത്ഥിനിയുടെ പ്രസംഗം ശ്രദ്ധേയമായി. ലോക്‌സഭാ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസ് (PRIDE) സംഘടിപ്പിച്ച ‘നോ യുവർ ലീഡർ’ (Know Your Leader) എന്ന യുവജന അഭിമുഖ്യ പരിപാടിയുടെ ഭാഗമായാണ് കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് എജ്യുക്കേഷൻ വിദ്യാർത്ഥിനിയായ റിൻസിയ ഷെയ്ക്ക് സി.എൻ പാർലമെന്റിലെത്തി വാജ്‌പേയിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. ​വാജ്‌പേയിയുടെ ജീവിതം പുസ്തകത്താളുകളിൽ ഒതുങ്ങുന്ന വെറുമൊരു കഥയല്ലെന്നും, മറിച്ച് അത് ഇന്ത്യയുടെ മനസാക്ഷിയാണെന്നും റിൻസിയ തൻ്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഗ്വാളിയോറിലെ ഒരു സാധാരണ വസതിയിൽ തുടങ്ങി, ശബ്ദമില്ലാത്ത ജനതയ്ക്ക് ശബ്ദമായി മാറിയ വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തെ അവർ വികാരനിർഭരമായി അവതരിപ്പിച്ചു. പോഖ്‌റാനിലെ ആണവ പരീക്ഷണത്തിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചതും, കാർഗിൽ യുദ്ധസമയത്ത് രാജ്യത്തിന് നൽകിയ ധീരമായ നേതൃത്വവും അവർ എടുത്തുപറഞ്ഞു. സുവർണ്ണ […] - [വിശ്വാസത്തിന്റെ പൊൻതിളക്കം ഇനി കവരത്തിയിൽ; റൂബി ഗോൾഡ് പുതിയ ഷോറൂം നാളെ തുറക്കുന്നു](https://dweepmalayali.com/lakshadweep/20251228/3302.html): കവരത്തി: സ്വർണ്ണാഭരണ വിപണിയിലെ വിശ്വസ്ത നാമമായ റൂബി ഗോൾഡിന്റെ പുതിയ ഷോറൂം ലക്ഷദ്വീപിലെ കവരത്തിയിൽ പ്രവർത്തനമാരംഭിക്കുന്നു. നാളെ രാവിലെ (29.12.2025) രാവിലെ 9 മണിക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഇ.പി. സയ്യിദ് അലി തങ്ങൾ (ഖാസി, കവരത്തി) ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ​പരിശുദ്ധിയുള്ള 916 സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് റൂബി ഗോൾഡ് എത്തുന്നത്. റൂബി ഗോൾഡിന്റെ രണ്ടാമത്തെ ഷോറൂമാണ് കവരത്തിയിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്വർണ്ണത്തിന് പുറമെ ഡയമണ്ട്, പ്ലാറ്റിനം, സിൽവർ ആഭരണങ്ങളുടെ ആകർഷകമായ കളക്ഷനുകളും ഇവിടെ ലഭ്യമാണ്. പ്രത്യേകതകൾ: ​ഉപഭോക്താക്കൾക്കായി ഒട്ടേറെ പ്രത്യേകതകളാണ് ഷോറൂം വാഗ്ദാനം ചെയ്യുന്നത്: ​കേരളത്തിലെ പ്രമുഖ ഫാക്ടറികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ആഭരണങ്ങൾ കുറഞ്ഞ പണിക്കൂലിയിൽ ലഭ്യമാക്കുന്നു. ​പഴയ സ്വർണ്ണത്തിന് മറ്റാരേക്കാളും മികച്ച വില. ​വിവാഹ പാർട്ടികൾക്കായി പ്രത്യേക ആകർഷകമായ പാക്കേജുകൾ. ​സ്വർണ്ണവില വർദ്ധനവിൽ നിന്നും സംരക്ഷണം നൽകുന്ന അഡ്വാൻസ് ബുക്കിംഗ് സൗകര്യം. സമ്മാനങ്ങൾ നേടാൻ അവസരം: ​ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമിൽ എത്തുന്നവർക്കായി പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. […] - [സുഹലിയിൽ നിന്നും അനധികൃതമായി പിടിച്ച ബോട്ടുകൾക്കെതിരെ കേസില്ല; പ്രതിഷേധവുമായി മത്സ്യബന്ധന തൊഴിലാളികൾ. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251228/3299.html): ​കവരത്തി: ലക്ഷദ്വീപ് സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിന് സുഹലിയിൽ നിന്നും ഒരാഴ്ച മുൻപ് പിടികൂടിയ നാല് ബോട്ടുകൾക്കെതിരെ നിയമനടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കസ്റ്റഡിയിലെടുത്ത ബോട്ടുകൾ നിലവിൽ കവരത്തി ദ്വീപിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ എഫ്.ഐ.ആർ (FIR) പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പ് ഇറക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ​നിയമനടപടികൾ ഒഴിവാക്കി ബോട്ടുകളെ വിട്ടയക്കാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേഷൻ നടത്തുന്നതെന്ന് ആരോപിച്ച് കവരത്തിയിലെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. തങ്ങളുടെ ഉപജീവനമാർഗമായ സമുദ്രസമ്പത്ത് ഇത്തരം ബോട്ടുകൾ കൊള്ളയടിക്കുകയാണെന്നും, പിടിയിലായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകളിലെ ഫ്രീസറുകൾക്ക് അടിയിലായി നിരോധിത മത്സ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും, ബോട്ടുകൾ കൃത്യമായി പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപിൽ ഉയരുന്നത്. - [പാരാ അത്ലറ്റിക്സ് നേട്ടം: കെ.തൗഫീഖ് റഹ്മാനെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു.](https://dweepmalayali.com/lakshadweep/20251228/3296.html): അമിനി: തിരുവനന്തപുരത്ത് നടന്ന പാരാ അത്ലറ്റിക്സ് മീറ്റ് 2025-ൽ സ്പ്രിന്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണവും വെള്ളിയും നേടിയ കെ.തൗഫീഖ് റഹ്മാനെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു. ഒരു അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും അതിനെ അതിജീവിച്ച് കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച തൗഫീഖിന്റെ വിജയം പ്രദേശത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. ചടങ്ങിൽ ബിജെപി അമിനി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.പി. ഖാലിദ്, ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറി അഡ്വ. മുഹമ്മദ് സാലിഹ് പി.എം., വൈസ് പ്രസിഡന്റ് പി.വി. സലീം, സ്റ്റേറ്റ് കമ്മിറ്റി അംഗം പി.വി. ഖാലിദ് എന്നിവരോടൊപ്പം മറ്റ് പാർട്ടി പ്രവർത്തകരും പങ്കെടുത്തു. - [ഭിന്നശേഷി വിഭാഗക്കാർക്ക് കൗണ്ടർ ടിക്കറ്റ് സൗകര്യം ഒരുക്കണം. കളക്ടർക്ക് കത്ത് നൽകി എം.പി ഹംദുള്ളാ സഈദ്](https://dweepmalayali.com/lakshadweep/20251228/3293.html): കവരത്തി: IRCTC കപ്പൽ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വന്നതിന് ശേഷം കപ്പൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിൽ ലക്ഷദ്വീപിലെ ഭിന്നശേഷിക്കാർ നേരിടുന്ന പ്രതിസന്ധികൾ ഉന്നയിച്ചുകൊണ്ട് കളക്ടർ ഡോ. ഗിരി ശങ്കർ ഐ എ എസിനു കത്ത് നൽകി ലക്ഷദ്വീപ് എം പി ഹംദുള്ളാ സഈദ്. ഐ.ആർ.സി.ടി.സി ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിനു മുൻപ് ഭിന്നശേഷിക്കാർക്കും അവരുടെ കൂടെ സഹായത്തിനായി യാത്ര ചെയ്യുന്നവർക്കും കൗണ്ടർ വഴി ടിക്കറ്റ് നൽകിയിരുന്നു. എന്നാൽ പുതിയ ഓൺലൈൻ റിസർവേഷൻ നിലവിൽ വന്നതോടെ ഭിന്നശേഷിക്കാർക്കുള്ള ടിക്കറ്റ് കൗണ്ടറുകളിൽ വിതരണം ചെയ്യുന്നില്ല. ഇത് ഭിന്നശേഷിക്കാരായ നിരവധി യാത്രക്കാർക്ക് അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കിയതായി കത്തിൽ പറയുന്നു. ഓൺലൈൻ ടിക്കറ്റിംഗ് സേവനം ഉപയോഗിക്കുന്നതിൽ പരിമിതികൾ ഉള്ള നിരവധിപേർ ദ്വീപിൽ ഉണ്ട്. ഇത് ഡിജിറ്റൽ സാക്ഷരതയുടെ കുറവോ മറ്റ് പരിമിതികളോ മൂലമാകാം. അതിനാൽ ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് എം പി തന്റെ കത്തിൽ പറയുന്നു. - [എവറസ്റ്റ് ബേസ് ക്യാമ്പും കാലാ പത്തറും കടന്ന് ലക്ഷദ്വീപ് പോലീസ് സംഘവും സുഹൃത്തുക്കളും.](https://dweepmalayali.com/lakshadweep/20251228/3289.html): കവരത്തി: ലക്ഷദ്വീപിന് അഭിമാനമായി ദ്വീപ് പോലീസ് സേനാംഗങ്ങൾ അടങ്ങുന്ന എട്ട് അംഗ സംഘം. ലക്ഷദ്വീപ് പോലീസ് സേനയിലെ നാല് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് വിജയകരമായി ട്രക്കിംഗ് നടത്തി 5,644 മീറ്റർ ഉയരത്തിലുള്ള കാലാ പത്തർ കീഴടക്കിയത്. ലക്ഷദ്വീപ് പോലീസ് സേനയിലെ മുഹമ്മദ്‌ സിയാദ്, ഹംദുല്ല, അബ്ദുറഹ്മാൻ, സുലൈമാൻ, ഇവരുടെ സുഹൃത്തുക്കളായ ഫർസീൻ, സമീർ, അൽത്താഫ് ഹുസൈൻ, നസീഫ് അഹ്‌സൻ തുടങ്ങിയവരാണ് ഈ നേട്ടം കൈവരിച്ചത്. ദ്വീപ് ചരിത്രത്തിൽ ഇത് ആദ്യമായാണ് ലക്ഷദ്വീപിൽ നിന്നുള്ള ഒരു സംഘം ഇത്രയും ഉയരങ്ങൾ കീഴടക്കുന്നത്. - [അമ്പത്തിയഞ്ചിന്റെ നിറവിൽ LSA: വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ചരിത്രഗാഥ.](https://dweepmalayali.com/lakshadweep/20251227/3286.html): പി. മിസ്ബാഹുദ്ധീൻ പ്രസിഡന്റ്, എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ലക്ഷദ്വീപിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. അധികാര വർഗ്ഗത്തിന്റെ അവഗണനകൾക്കും ചൂഷണങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ ഒരു കരുത്തുറ്റ സംഘടന വേണമെന്ന തിരിച്ചറിവിൽ നിന്നാണ് 1970 ഡിസംബർ 27-ന് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (LSA) പിറവിയെടുക്കുന്നത്. ​എറണാകുളം മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിലെ റീഡിങ് റൂമിൽ, ലക്ഷദ്വീപിന്റെ ഇതിഹാസ നായകൻ ഡോ. കെ.കെ. മുഹമ്മദ് കോയ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ സ്വതന്ത്ര വിപ്ലവ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. അന്നു മുതൽ ഇന്നു വരെ, അഞ്ചര പതിറ്റാണ്ടായി ദ്വീപുവാസികളുടെ അവകാശപ്പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ​വിഭജനവും അതിജീവനവും ​സംഘടനയുടെ വളർച്ചയിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതികരണശേഷിയുള്ള ഒരു തലമുറ വളർന്നു വരുന്നത് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിന് ഭീഷണിയാണെന്ന് കണ്ട അന്നത്തെ ഭരണകൂട ശക്തികൾ LSA-യെ വിഭജിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി ഒരു വിഭാഗം കോൺഗ്രസിന്റെ പോഷക സംഘടനയായി മാറിയെങ്കിലും, […] - [ഭിന്നശേഷി സൗഹൃദ സമൂഹം ലക്ഷ്യമിട്ട് വിംഗ്സ് ഓഫ് ഹോപ്പ്; ചെത്ത്ലാത്ത് ദ്വീപിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു](https://dweepmalayali.com/lakshadweep/20251226/3282.html): ചെത്ത്ലത്ത്: ഭിന്നശേഷി സമൂഹത്തിന് തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ‘വിംഗ്സ് ഓഫ് ഹോപ്പ്’ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രഥമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 25-ന് ചെത്ത്ലാത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഇൻചാർജും മെഡിക്കൽ ഓഫീസറുമായ ഡോ. ദിൽഷാദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ സമൂഹം എന്നത് ആരുടെയെങ്കിലും ഔദാര്യമല്ല, മറിച്ച് ഓരോരുത്തരുടെയും അവകാശമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് ഫാത്തിമത്ത് ഖുറൈഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡ്യൂക്കേഷണൽ വോളണ്ടിയർ സാറോമ്മബി എച്ച്.എം സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾക്ക് സെക്രട്ടറി തൻവീറ, വൈസ് പ്രസിഡന്റ് മുഹമ്മദ് യാസിർ, ഹെൽത്ത് വോളണ്ടിയർ മുഹമ്മദ് നാസിർ കെ.പി എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷി മേഖലയിലെ സാധ്യതകളെക്കുറിച്ചും സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ക്ലാസുകൾ നടന്നു. ചാളകാട് അഹമ്മദ് കോയ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ […] - [തൊഴിലില്ലായ്മക്കെതിരെ പോരാട്ടം തുടരും; LSA ‘ഇൻക്വിലാബ്: ദി ഒഡീസി’ ക്യാമ്പയിന് ചെത്ത്ലത്തിൽ തുടക്കമായി](https://dweepmalayali.com/lakshadweep/20251225/3279.html): ചെത്ത്ലത്ത്: ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (LSA) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വീപ് തല ക്യാമ്പയിൻ ‘ഇൻക്വിലാബ്: ദി ഒഡീസി’ (INQUILAB THE ODYSSEY) ആവേശകരമായ തുടക്കം. ഡിസംബർ 24-ന് ചെത്ത്ലത്ത് ദ്വീപിൽ വെച്ച് നടന്ന ചടങ്ങോടെയാണ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമിട്ടത്. ​ചെത്ത്ലത്ത് ദ്വീപ് കോർഡിനേറ്റർ മുഹമ്മദ് മുബീൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മിസ്ബാഹുദ്ദീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും, കഴിഞ്ഞ 55 വർഷമായി ലക്ഷദ്വീപ് വിദ്യാർത്ഥി സമൂഹത്തിനുവേണ്ടി LSA നടത്തിയ സമാനതകളില്ലാത്ത പോരാട്ട ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. നിലവിൽ ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നത് വരെ സംഘടനയുടെ പ്രതിഷേധ പോരാട്ടങ്ങൾ തുടരുമെന്ന് മിസ്ബാഹുദ്ദീൻ തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ദ്വീപിലെ യുവതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ LSA മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ. എസ്. എ ജനറൽ സെക്രട്ടറി മുഹമ്മദ് സഫറുള്ള ഖാൻ, ട്രഷറർ റമീസ് ഖാൻ, സെക്രട്ടറി അറൂഷ് ഖാൻ എന്നിവർ […] - [കടമത്ത് ഫെസ്റ്റ് 2025: സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.](https://dweepmalayali.com/lakshadweep/20251225/3276.html): കടമത്ത്: കടമത്ത് ഫെസ്റ്റ് 2025-നോട് അനുബന്ധിച്ച് ദ്വീപ് നിവാസികൾക്കായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്തമായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലുമായി (Dr. Agarwals Eye Hospital) സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഡിസംബർ 26, 27, 28 തീയതികളിൽ കടമത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിറിലാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുക. - [തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ കവരത്തിയിൽ കോൺഗ്രസ് പ്രതിഷേധം](https://dweepmalayali.com/lakshadweep/20251224/3273.html): കവരത്തി: ഗ്രാമീണ ജനതയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള നീക്കവും, ഫണ്ട് വെട്ടിക്കുറച്ച് സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുന്ന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം. ​കോൺഗ്രസ് വിഭാവനം ചെയ്ത ചരിത്രപരമായ ഈ പദ്ധതിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. പാവപ്പെട്ടവന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. - [ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ്: സമയക്രമം പാലിക്കാത്തതും വെബ്സൈറ്റ് തകരാറുകളും യാത്രക്കാരെ വലയ്ക്കുന്നു](https://dweepmalayali.com/lakshadweep/20251223/3270.html): Picture: AI generated ​കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് പോർട്ടലായ lakshadweep.irctc.co.in ൽ ടിക്കറ്റ് റിലീസ് ചെയ്യുന്നതിൽ തുടർച്ചയായി ഉണ്ടാകുന്ന കാലതാമസവും സാങ്കേതിക തകരാറുകളും ദ്വീപ് നിവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യേണ്ടവരാണ് ഇതുമൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ​ഡിസംബർ 23-ന് (ഇന്ന്) നടന്ന ടിക്കറ്റ് ബുക്കിംഗിലെ അപാകതകൾ ചൂണ്ടിക്കാട്ടി പൊതുജനങ്ങൾ പ്രതിഷേധമറിയിച്ചു. കൃത്യസമയത്ത് ടിക്കറ്റുകൾ ലഭ്യമാക്കാത്തത് യാത്രക്കാരിൽ ആശയക്കുഴപ്പവും മാനസിക പ്രയാസവും സൃഷ്ടിക്കുന്നു. ​പ്രധാന പരാതികൾ ഇവയാണ്: ​സമയക്രമം പാലിക്കുന്നില്ല: ഇന്ന് (ഡിസംബർ 23) ഉച്ചയ്ക്ക് 12:00-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന എം.വി ലക്ഷദ്വീപ് സീ, എം.വി ലഗൂൺസ് എന്നീ കപ്പലുകളുടെ ടിക്കറ്റുകൾ ലഭ്യമായത് 50 മിനിറ്റ് വൈകി 12:50-നാണ്. ​ടിക്കറ്റുകൾ അപ്രത്യക്ഷമാകുന്നു: ഉച്ചയ്ക്ക് 2:00-ന് റിലീസ് ചെയ്യേണ്ടിയിരുന്ന എം.വി ലഗൂൺസിൻ്റെ (ഡിസംബർ 26-ലെ യാത്ര) ടിക്കറ്റുകൾ 2:55-നാണ് സൈറ്റിൽ വന്നത്. എന്നാൽ സൈറ്റ് തുറന്നപ്പോൾ തന്നെ സാധാരണക്കാർക്ക് (General Public) ടിക്കറ്റുകളൊന്നും ലഭ്യമല്ലായിരുന്നു […] - [കവരത്തിയിൽ നാളെ മുതൽ റേഷൻ വിതരണം തടസ്സപ്പെടും; ജീവനക്കാർ പണിമുടക്കിലേക്ക്](https://dweepmalayali.com/lakshadweep/20251223/3267.html): ​കവരത്തി: കവരത്തി കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി വഴി നടക്കുന്ന റേഷൻ വിതരണം നാളെ (2025 ഡിസംബർ 24) മുതൽ നിർത്തിവെക്കുമെന്ന് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. ​റേഷൻ വിതരണത്തിൽ പുതിയതായി നടപ്പിലാക്കിയ പരിഷ്കാരങ്ങളും, സൊസൈറ്റിയുടെ പൊതുവിപണനത്തെ (General Trade) ബാധിക്കുന്ന പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ​ഈ വിഷയത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് റേഷൻ വിതരണം നിർത്തിവെച്ചുകൊണ്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് കവരത്തി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. - [സന്തോഷ് ട്രോഫി: കരുത്തരായ ഗോവയെ സമനിലയിൽ തളച്ച് ലക്ഷദ്വീപ്; സാബിർ അലി ബാബു കളിയിലെ താരം.](https://dweepmalayali.com/lakshadweep/20251223/3263.html): ​ബംഗളൂരു: 79-ാമത് സന്തോഷ് ട്രോഫി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് അഭിമാനകരമായ തുടക്കം. ബംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ (KSFA) നടന്ന വാശിയേറിയ പോരാട്ടത്തിൽ, ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഗോവയെ 1-1 എന്ന സ്കോറിൽ ലക്ഷദ്വീപ് സമനിലയിൽ തളച്ചു. അഞ്ച് തവണ സന്തോഷ് ട്രോഫി കിരീടം ചൂടുകയും പതിനാല് തവണ ഫൈനലിൽ എത്തുകയും ചെയ്ത ഗോവയെപ്പോലൊരു കരുത്തരായ എതിരാളികൾക്കെതിരെ നേടിയ ഈ സമനില ലക്ഷദ്വീപ് ഫുട്ബോളിന് ചരിത്രപരമായ നേട്ടമാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പ് കൂടിയായ ഗോവയ്‌ക്കെതിരെ മികച്ച പോരാട്ടവീര്യമാണ് ലക്ഷദ്വീപ് താരങ്ങൾ പുറത്തെടുത്തത്. ​മത്സരത്തിൽ ലക്ഷദ്വീപിന്റെ രക്ഷകനായത് സാബിർ അലി ബാബുവിന്റെ തകർപ്പൻ പ്രകടനമാണ്. ഗോവയുടെ വിജയപ്രതീക്ഷകൾക്ക് തടയിട്ടുകൊണ്ട് സാബിർ അലി ബാബു സന്തോഷ് ട്രോഫിയിലെ തന്റെ കന്നി ഗോൾ കുറിച്ചു. നിർണ്ണായക സമയത്ത് ഗോൾ നേടി ടീമിനെ തോൽവിയിൽ നിന്നും കരകയറ്റിയ സാബിർ അലി ബാബു തന്നെയാണ് കളിയിലെ താരമായി (Man of the Match) തിരഞ്ഞെടുക്കപ്പെട്ടത്. ​ടീമിന്റെ ഈ […] - [ഗോൾകീപ്പിംഗ് പരിശീലന രംഗത്ത് ചരിത്രം കുറിച്ച് മഷൂർ പി.പി; ലക്ഷദ്വീപിന് അഭിമാന നിമിഷം](https://dweepmalayali.com/lakshadweep/20251221/3259.html): കവരത്തി: കായിക ഭൂപടത്തിൽ ലക്ഷദ്വീപിന്റെ പേര് ഒരിക്കൽ കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെടുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സംഘടിപ്പിച്ച ഗോൾകീപ്പിംഗ് കോച്ചിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി മഷൂർ പി.പി ചരിത്രനേട്ടം കൈവരിച്ചു. ഈ സർട്ടിഫിക്കറ്റ് നേടുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ഇദ്ദേഹം. നേട്ടത്തിന്റെ പ്രാധാന്യം: ദ്വീപിലെ വളർന്നുവരുന്ന ഫുട്ബോൾ താരങ്ങൾക്കും പ്രത്യേകിച്ച് ഗോൾകീപ്പർമാർക്കും ശാസ്ത്രീയമായ പരിശീലനം നൽകാൻ മഷൂറിന്റെ ഈ നേട്ടം വഴിയൊരുക്കും. മികച്ച പരിശീലകരുടെ അഭാവം നേരിടുന്ന ദ്വീപ് ഫുട്ബോളിന് വലിയൊരു ആവേശമാണ് ഈ മുന്നേറ്റം. ​പ്രൊഫഷണൽ കോച്ചിംഗ് രംഗത്തേക്ക് ചുവടുവെച്ച മഷൂറിനെ ലക്ഷദ്വീപിലെ കായിക പ്രേമികളും ഫുട്ബോൾ കൂട്ടായ്മകളും അഭിനന്ദിച്ചു. - [​പി.എം. സഈദ് ജനപക്ഷ രാഷ്ട്രീയത്തിന്റെ മാതൃക: ചാണ്ടി ഉമ്മൻ എം.എൽ.എ](https://dweepmalayali.com/lakshadweep/20251221/3256.html): കവരത്തി: ഭയമില്ലാത്ത നിലപാടുകളിലൂടെ പൊതുരംഗത്ത് മാതൃക തീർത്ത നേതാവായിരുന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.എം. സഈദ് എന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. കവരത്തിയിൽ സംഘടിപ്പിച്ച ഇരുപതാമത് പി.എം. സഈദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ​തന്റെ പിതാവ് ഉമ്മൻചാണ്ടി ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷദ്വീപ് പതിപ്പായിരുന്നു പി.എം. സഈദ് എന്ന് ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. “ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലും ഭരണസംവിധാനങ്ങളിലും സൗമ്യതയുടെയും സത്യസന്ധതയുടെയും അടയാളമായിരുന്നു അദ്ദേഹം. വിയോഗത്തിന് രണ്ട് പതിറ്റാണ്ടിന് ശേഷവും ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നത് ആ ജീവിതവിശുദ്ധിക്ക് തെളിവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി.എം.സഈദ് സ്മാരക പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷൻ ഹംദുള്ള സഈദ്,എം.പി അധ്യക്ഷത വഹിച്ചു. യുസി കെ തങ്ങൾ, ആചാട അഹമ്മദ് ഹാജി, എം.അലി അക്ബർ, അബൂബക്കർ കോയ, കമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു. - [മംഗലാപുരത്ത് നിന്നും ആന്ത്രോത്ത് ദ്വീപിൽ എത്തിയ വെസ്സലിൽ നിന്നും വൻ ലഹരിവേട്ട. രണ്ടു പേർ അറസ്റ്റിൽ.](https://dweepmalayali.com/lakshadweep/20251220/3253.html): ​ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ഇന്ന് (20.12.2025) മംഗളൂരു തുറമുഖത്ത് നിന്നും ആന്ത്രോത്ത് ദ്വീപിൽ എത്തിയ ‘ചെറിയപാണി’ (Cheriyapani) വെസലിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ​ആന്ത്രോത്ത് സബ് ഇൻസ്പെക്ടർ കലീലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഫത്തഹുള്ള, ഉദ്യോഗസ്ഥരായ താജുൽ അക്ബർ, ഇർഫാൻ, അസ്കർ, ധർവേഷ്, ഷഫീക്, ഷിഹാബ്, ജബീർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ദ്വീപിൽ നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിനായി എത്തിച്ച 3 കുപ്പി മദ്യം, 363 പാക്കറ്റ് മദ്യം, 12 ബണ്ടിൽ ഹാൻസ്, 2 ബണ്ടിൽ വിമൽ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. - [ഇരുപതാണ്ടുകൾക്കിപ്പുറവും മായാത്ത സ്മരണ; പി.എം. സഈദ് എന്ന സമാനതകളില്ലാത്ത നേതാവ്.](https://dweepmalayali.com/lakshadweep/20251218/3250.html): ഡിസംബർ പതിനെട്ട്. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഒരു നൊമ്പരപ്പൊട്ടാണ് ഈ ദിനം. ദ്വീപ് ജനതയുടെ സ്വകാര്യ അഹങ്കാരമായിരുന്ന മർഹൂം പി.എം. സഈദ് സാഹിബ് നമ്മോട് വിടപറഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിടുന്നു. ജീവിതരേഖ: ചുരുക്കത്തിൽ ജനനം: 1941 മേയ് 10-ന് ആന്ത്രോത്ത് ദ്വീപിലെ പടന്നാത തറവാട്ടിൽ. രാഷ്ട്രീയ പ്രവേശനം: 1967-ൽ, തന്റെ 26-ാം വയസ്സിൽ ലക്ഷദ്വീപ് മണ്ഡലത്തിൽ നിന്നും നാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പാർലമെന്റ് ജീവിതം: 1967 മുതൽ 2004 വരെ തുടർച്ചയായി പത്ത് തവണ അദ്ദേഹം ലോക്സഭയിൽ ദ്വീപിനെ പ്രതിനിധീകരിച്ചു. ​അധികാര പദവികളിലൂടെ രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം ഏവരും ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു സഈദ് സാഹിബിന്റേത്. വിവിധ കാലഘട്ടങ്ങളിലായി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു: കേന്ദ്രമന്ത്രി: 1979-ൽ ചരൺസിംഗ് മന്ത്രിസഭയിൽ കൽക്കരി-സ്റ്റീൽ വകുപ്പ്, പിന്നീട് നരസിംഹ റാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡെപ്യൂട്ടി സ്പീക്കർ: […] - [ലക്ഷദ്വീപ് ഗെയിംസ് ബീച്ച് സോക്കർ: ആന്ത്രോത്തിനെ വീഴ്ത്തി അമിനി ചാമ്പ്യൻമാർ](https://dweepmalayali.com/lakshadweep/20251217/3247.html): ​അഗത്തി: ലക്ഷദ്വീപ് ഗെയിംസ് ബീച്ച് സോക്കർ 2025 ഫൈനലിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ അന്ത്രോത്തിനെ പരാജയപ്പെടുത്തി ടീം അമിനി കിരീടം സ്വന്തമാക്കി. വാശിയേറിയ മത്സരത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ അന്ത്രോത്തിനെ ആറിനെതിരെ ഏഴ് ഗോളുകൾക്ക് (7-6) മറികടന്നാണ് അമിനി വിജയം കുറിച്ചത്. കളിയുടെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഒരു ഗോളിന്റെ നേരിയ വ്യത്യാസത്തിൽ അമിനി കപ്പ് ഉയർത്തുകയായിരുന്നു. ദ്വീപിന്റെ കായിക മാമാങ്കത്തിൽ ഉജ്ജ്വല വിജയം നേടിയ ടീം അമിനിയെ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും കായിക പ്രേമികളും അഭിനന്ദിച്ചു. - [വോട്ടർ പട്ടിക പരിഷ്കരണം; ലക്ഷദ്വീപിലെ കരട് പട്ടിക പുറത്തിറക്കി](https://dweepmalayali.com/lakshadweep/20251216/3240.html): കവരത്തി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ലക്ഷദ്വീപിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (Special Intensive Revision – SIR) കരട് പ്രസിദ്ധീകരിച്ചു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടർ പട്ടികകളുടെ കരടുകൾക്കൊപ്പം ലക്ഷദ്വീപിലേതും ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ലക്ഷദ്വീപിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും (CEO) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും (DEO) ഔദ്യോഗിക വെബ്സൈറ്റുകളിൽ കരട് പട്ടികകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പട്ടികയുടെ അച്ചടിച്ച പകർപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട (അല്ലെങ്കിൽ മാറ്റപ്പെട്ട) വോട്ടർമാരുടെ വിശദമായ ലിസ്റ്റും വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിൽ 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (Special Intensive Revision – SIR) ഭാഗമായി കരട് വോട്ടർ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. കരട് പട്ടിക സിഇഒ പോർട്ടലായ ceolakshadweep.gov.in -ലും, […] - [കിൽത്താൻ ദ്വീപിന്റെ ആശ്രയം: എം.എൽ. പൂക്കുഞ്ഞി ബോട്ട് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം -യൂത്ത് കോൺഗ്രസ്](https://dweepmalayali.com/lakshadweep/20251216/3237.html): ​കിൽത്താൻ: കിൽത്താൻ ദ്വീപിലെ യാത്രക്കാരുടെ പ്രധാന ആശ്രയമായ ‘എം.എൽ. പൂക്കുഞ്ഞി’ (ML Pookunhi) എന്ന ബോട്ടിന്റെ സേവനം ദ്വീപിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ബോട്ട് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് ഭരണകൂടം ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ ബി.പി. അബൂ ത്വഹിർ പോർട്ട് ഡയറക്ടർക്ക് രേഖാമൂലം നിവേദനം നൽകി. ​കിൽത്താൻ ദ്വീപിൽ ഈസ്റ്റ് സൈഡ് ജെട്ടി ഇല്ലാത്ത അപൂർവ്വം ദ്വീപുകളിൽ ഒന്നാണ്. ഈ സാഹചര്യത്തിൽ, യാത്രക്കാരുടെ കയറ്റുമതിയും ഇറക്കുമതിയും സുഗമമായും കാര്യക്ഷമമായും നടക്കുന്നത് പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ‘എം.എൽ. പൂക്കുഞ്ഞി’ ബോട്ട് ഉപയോഗിച്ചാണ്. മറ്റ് സ്വകാര്യ ബോട്ടുകൾ ചെറുതും യാത്രാനടപടികൾക്ക് കൂടുതൽ സമയമെടുക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ​ബോട്ട് കിൽത്താനിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അബൂ ത്വഹിർ ബി.പി. പ്രതിഷേധം അറിയിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന കിൽത്താൻ […] - [NYC കൽപ്പേനി യൂണിറ്റിന് പുതിയ നേതൃത്വം: വി.എം സലാം പ്രസിഡന്റ്, എ.കെ ഇമ്തിയാസ് സെക്രട്ടറി](https://dweepmalayali.com/lakshadweep/20251216/3234.html): ​കൽപ്പേനി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) കൽപ്പേനി യൂണിറ്റിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന യൂണിറ്റ് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ​യൂണിറ്റ് പ്രസിഡന്റായി സലാം വി. എമ്മിനെയും, സെക്രട്ടറിയായി ഇമ്തിയാസ് എ. കെയെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ​മറ്റു ഭാരവാഹികൾ: ​വൈസ് പ്രസിഡന്റുമാർ: നസർ എ കെ, സുറൂർ ടി ടി ​ജോയിന്റ് സെക്രട്ടറിമാർ: ഹാഷിം സി എൻ, മുൻസിർ എം കെ ​ട്രഷറർ: ഖലീൽ എ കെ ​ഓഫീസ് സെക്രട്ടറി: ഹൈദർ കെ ​പബ്ലിസിറ്റി: അജ്മൽ എച്ച് പി ​കൂടാതെ, അഡ്വൈസറി ബോർഡ് അംഗങ്ങളായി മുഹമ്മദ് അലി സി എൻ, സലീം പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു - [പി.എം. സഈദ് അനുസ്മരണവും കായിക താരങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു](https://dweepmalayali.com/lakshadweep/20251215/3231.html): ​ചെത്ത്‌ലാത്ത്: മുൻ കേന്ദ്രമന്ത്രിയായിരുന്ന പി.എം. സഈദ് സാഹിബിന്റെ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ചെത്ത്‌ലാത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ കായികരംഗത്ത് ദ്വീപിന് അഭിമാനമായ പ്രതിഭകളെ ആദരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമി ടീമിന്റെ ക്യാപ്റ്റനായി മാറിയ ചെത്ത്‌ലാത്ത് ദ്വീപുകാരനായ തൗഫീഖിനെ പരിപാടിയിൽ വെച്ച് പ്രത്യേകം അനുമോദിച്ചു. കഴിഞ്ഞ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിലും, പ്രഥമ ലക്ഷദ്വീപ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും മികച്ച വിജയം കൈവരിച്ച് ദ്വീപിന്റെ യശ്ശസ് വാനോളം ഉയർത്തിയ കായിക താരങ്ങളെയും അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനം നേടിയ ടീമിലെ അംഗങ്ങളെയും യൂത്ത് കോൺഗ്രസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ മത്സരയിനങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു. ചെത്ത്‌ലാത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹക്കീം പാട്ടകൽ, ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജാസ് അക്ബർ, വൈസ് പ്രസിഡന്റ് ശിഹാബ് മമ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് അബ്ദു റഹ്‌മാൻ, ചെത്ത്‌ലാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ്‌ അസ്‌ലം, […] - [എം.ഇ.എസ് സീ.ക്യൂ. പ്രിസ്കൂൾ ആർട്ട് ഫെസ്റ്റ്: ജനുവരി 10, 11, 12 തിയതികളിൽ](https://dweepmalayali.com/lakshadweep/20251215/3228.html): അമിനി: മുഹ്‌യിസ്സുന്ന സ്ഥാപനത്തിന് കീഴിലുള്ള എം.ഇ.എസ് സീ.ക്യൂ. പ്രീ-സ്‌കൂളിന്റെ ആർട്ട് ഫെസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജനുവരി 10, 11, 12 തിയതികളിലായിരിക്കും ഫെസ്റ്റ് നടക്കുക. ​ഫെസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശന കർമ്മവും കാരന്തൂർ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ​ചടങ്ങിൽ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് ഉസ്മാൻ മിസ്ബാഹി, മുബശ്ശിർ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു. പ്രീ-സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ആർട്ട് ഫെസ്റ്റ്. - [ട്രാവൽ കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു: ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ളവർക്ക് മുൻഗണന](https://dweepmalayali.com/lakshadweep/20251215/3225.html): ആന്ത്രോത്ത്: ​ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വീൻ കോഞ്ച് ട്രാവൽസ് എൽഎൽപി (QUEEN CONCH TRAVELS LLP), അവരുടെ സ്ഥാപനത്തിലേക്ക് ഒരു ട്രാവൽ കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വനിതാ സ്റ്റാഫിനെയാണ് ഈ തസ്തികയിലേക്ക് ആവശ്യമായിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. കൂടാതെ, അടിസ്ഥാന യോഗ്യതയായി പ്ലസ് ടു, ബിരുദമുള്ളവർക്ക് മുൻഗണന (Graduation). ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും കമ്പനി അറിയിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 9496308167 എന്ന നമ്പറിൽ ബന്ധപ്പെടുകയോ qctravels97@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യാവുന്നതാണ്. - [പ്രഥമ നിക്ഷേപക സംഗമം; മത്സ്യബന്ധന മേഖലയിൽ 500 കോടിയിലധികം രൂപയുടെ നിക്ഷേപം വരുന്നു](https://dweepmalayali.com/lakshadweep/20251215/3222.html): ​ബംഗാരം: ​മത്സ്യബന്ധന മേഖലയിലെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ നിക്ഷേപക സംഗമം 2025 ഡിസംബർ 13-ന് ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ സംഗമം കേന്ദ്ര ഭരണ പ്രദേശത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്ന സുപ്രധാന ചുവടുവെപ്പായി. ​കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ്, സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിങ് ബാഗേൽ, ശ്രീ ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ട്യൂണയും ആഴക്കടൽ മത്സ്യബന്ധനവും, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ 22 പ്രമുഖ നിക്ഷേപകരും സംരംഭകരും സംഗമത്തിൽ പങ്കെടുത്തു. ​മത്സ്യബന്ധന-മത്സ്യകൃഷി മേഖലകളിലെ നിക്ഷേപത്തിനായി നാല് പ്രധാന മേഖലകളാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് എടുത്തുകാട്ടിയത്. ട്യൂണ, ആഴക്കടൽ മത്സ്യബന്ധന സാധ്യതകൾ: ട്യൂണ […] - [സ്കിപ് ജാക്, ബ്ലാക്ക് മെർലിൻ വെസലുകൾ രാവിലെ പുറപ്പെടും. ടിക്കറ്റ് പുലർച്ചെ ആറു മണിക്ക് കൗണ്ടറിൽ നിന്നും.](https://dweepmalayali.com/lakshadweep/20251214/3219.html): കവരത്തി: ടിക്കറ്റിംഗ് സംവിധാനത്തിലെ വീഴ്ച്ച മൂലം വെസലുകൾ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാളെ രണ്ടു വെസലുകൾ കൂടി സർവ്വീസ് നടത്തുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. സ്കിപ് ജാക്, ബ്ലാക്ക് മെർലിൻ വെസലുകളാണ് നാളെ രാവിലെ കവരത്തിയിൽ നിന്നും പുറപ്പെടുന്നത്. സ്കിപ് ജാക് കവരത്തിയിൽ നിന്നും പുറപ്പെട്ട് അമിനി, കിൽത്താൻ, കടമത്ത് ദ്വീപുകൾ കണക്ട് ചെയ്ത് വൈകുന്നേരം തിരിച്ച് കവരത്തിയിൽ എത്തും. ബ്ലാക്ക് മെർലിൻ കവരത്തിയിൽ നിന്നും പുറപ്പെട്ട് കടമത്ത് ചെത്ത്ലാത്ത്, അമിനി ദ്വീപുകൾ കണക്ട് ചെയ്ത് വൈകുന്നേരം തിരിച്ച് കവരത്തിയിൽ എത്തും. രണ്ടു വെസലുകളുടെയും ടിക്കറ്റ് പുലർച്ചെ ആറു മണിക്ക് കൗണ്ടറിൽ നിന്നും നൽകുമെന്ന് അധികൃതർ അറിയിച്ചു. - [ടിക്കറ്റിംഗ് സംവിധാനത്തിലെ വീഴ്ച്ച; നാളത്തെ രണ്ട് വെസലുകൾ റദ്ദാക്കി. കൗണ്ടർ ടിക്കറ്റ് നൽകി പറളി സർവ്വീസ് നടത്തും.](https://dweepmalayali.com/lakshadweep/20251214/3216.html): കവരത്തി: ലക്ഷദ്വീപുകൾക്കിടയിൽ നാഴൾളെ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടു ഹൈ സ്പീഡ് ക്രാഫ്റ്റുകളുടെ (HSC) യാത്രകൾ സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ‘ബ്ലാക്ക് മർലിൻ’, ‘സ്കിപ്ജാക്ക്’ എന്നീ കപ്പലുകളുടെ നാളത്തേക്ക് ആസൂത്രണം ചെയ്ത സർവീസുകളാണ് മുടങ്ങിയത്. അതേസമയം പരിഷ്കരിച്ച ഷെഡ്യൂളുമായി ‘പറളി’ കൗണ്ടർ ടിക്കറ്റ് നൽകി സർവ്വീസ് നടത്തും. കവരത്തി -അഗത്തി-കവരത്തി റൂട്ടിലാണ് പറളി സർവ്വീസ് നടത്തുന്നത്. ഫ്ലൈറ്റ് യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ സർവ്വീസ്. എന്നാൽ ഇതേ രീതിയിൽ മറ്റു വെസലുകൾക്കും സർവ്വീസ് നടത്താൻ സാധിക്കുമെങ്കിലും അതിന് തുറമുഖ വകുപ്പ് തയ്യാറായിട്ടില്ല. പുതിയ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതിന് പിന്നാലെ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണ് വെസലുകളുടെ സർവ്വീസ് റദ്ദാക്കാൻ കാരണമായത്. യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിയിരുന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാലാണ് യാത്ര റദ്ദാക്കേണ്ടി വന്നതെന്നും, ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും പോർട്ട്, ഷിപ്പിംഗ്, ഏവിയേഷൻ വകുപ്പ് അറിയിച്ചു. കവരത്തി, അഗത്തി, അമിനി, കിൽത്താൻ, കടമത്ത്, ചേത്ത്ലാത്ത് തുടങ്ങിയ ദ്വീപുകൾക്കിടയിൽ യാത്ര നിശ്ചയിച്ചിരുന്ന നിരവധി […] - [എസ്.ജെ.എം. ലക്ഷദ്വീപ് ജില്ലാ സമ്മേളനം ഡിസംബർ 28 മുതൽ കവരത്തിയിൽ](https://dweepmalayali.com/lakshadweep/20251212/3212.html): കവരത്തി: മദ്രസ അദ്ധ്യാപകരുടെ കൂട്ടായ്മയായ “സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ” (എസ്.ജെ.എം) ലക്ഷദ്വീപ് ജില്ലാ സമ്മേളനം ഡിസംബർ 28, 29, 30 തിയ്യതികളിൽ കവരത്തിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ​സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബാഖിയാത്ത് സ്വാലിഹാത്ത് മദ്രസയിൽ ചേർന്ന സംയുക്ത റെയ്ഞ്ച് മീറ്റിംഗിൽ സ്വാഗത സംഘം രൂപവത്കരിച്ചു. കെ.എം മുഹമ്മദ് സഖാഫി ചെയർമാനും നിളാമുദ്ദീൻ സഖാഫി കൺവീനറുമായി 41 അംഗ കമ്മിറ്റിയെയാണ് യോഗം തെരഞ്ഞെടുത്തത്. ​വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു. - [ലക്ഷദ്വീപിലെ ഒഴിവുകളും അടിസ്ഥാന വേതനവും: കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച് എം.പി. ഹംദുള്ളാ സഈദ്. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251211/3207.html): ​ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിൽ ആയിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന വിഷയത്തിലും 1948-ലെ മിനിമം വേതന നിയമം (Minimum Wages Act, 1948) നടപ്പാക്കാത്തതിലും കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ലക്ഷദ്വീപ് എം.പി. ഹംദുള്ളാ സഈദ് പാർലമെന്റിൽ പ്രസംഗിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികവർഗ്ഗ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം സർക്കാർ ജോലിയാണെന്നും, ഈ സാഹചര്യത്തിൽ തസ്തികകൾ നികത്താതെ ഒഴിച്ചിടുന്നത് ജനങ്ങളോടുള്ള നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ​ ഒഴിവുകൾ 1000-ത്തിലധികം ​ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, ഫിഷറീസ്, പൊതുഭരണം തുടങ്ങി ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളിലായി 1000-ത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ദ്വീപസമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റേണ്ട സുപ്രധാന മേഖലകളിലെ ഈ ഒഴിവുകൾ ഭരണസ്തംഭനത്തിനും ജനങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന സേവനങ്ങൾ താറുമാറാകുന്നതിനും കാരണമാകുന്നു. ​“ലക്ഷദ്വീപിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ തൊഴിൽ സർക്കാർ ഉദ്യോഗമാണ്. എന്ത് കാരണത്താലാണ് അവർക്ക് ഇത് നിഷേധിക്കപ്പെടുന്നത് എന്ന് എനിക്കറിയില്ല,” എം.പി. പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര […] - [PMMSY പദ്ധതി; ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കായി ₹7.20 കോടി അനുവദിച്ച് ഫിഷറീസ് വകുപ്പ്](https://dweepmalayali.com/lakshadweep/20251211/3203.html): കവരത്തി: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതിയുടെ ഭാഗമായി, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വാങ്ങാൻ പിന്തുണ നൽകുന്നതിനായി ലക്ഷദ്വീപ് ഭരണകൂടത്തിലെ ഫിഷറീസ് ഡയറക്ടറേറ്റ് ₹7,20,00,000/- (ഏഴ് കോടി ഇരുപത് ലക്ഷം രൂപ) അനുവദിച്ചു. പത്ത് (10) ഗുണഭോക്താക്കൾക്കായി, ഓരോരുത്തർക്കും ഒരു ഫൈബർ റീഇൻഫോഴ്‌സ്‌ഡ് പ്ലാസ്റ്റിക് (FRP) പോൾ ആൻഡ് ലൈൻ കം ലോങ് ലൈനർ ആഴക്കടൽ മത്സ്യബന്ധന യാനം നിർമ്മിക്കുന്നതിനുള്ള കേന്ദ്ര വിഹിതമായാണ് (60%) ഈ തുക അനുവദിച്ചിട്ടുള്ളത്. അനുവദിച്ച ഈ തുക, ഡിസ്ട്രിക്റ്റ് ലെവൽ കമ്മിറ്റി, PMMSY-യുടെ ജോയിന്റ് അക്കൗണ്ടിൽ (UCO ബാങ്ക്) നിന്ന് പിൻവലിച്ച ശേഷം, ഗുണഭോക്താക്കൾ, വകുപ്പ്, ബാങ്ക് എന്നിവർ സംയുക്തമായി പ്രവർത്തിപ്പിക്കുന്ന എസ്‌ക്രോ ബാങ്ക് അക്കൗണ്ടുകളിലേക്ക് (SBI, കവരത്തി ബ്രാഞ്ച്) ക്രെഡിറ്റ് ചെയ്യും. ത്രികക്ഷി കരാർ വ്യവസ്ഥകളും PMMSY മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്, ബോട്ട് നിർമ്മാണ യാർഡിന് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മോഡ് വഴി ഘട്ടം ഘട്ടമായി തുക കൈമാറുന്നതാണ്. ലക്ഷദ്വീപ് […] - [ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ലക്ഷദ്വീപിലെ പ്രതിഭകൾക്ക് അംഗീകാരം.](https://dweepmalayali.com/lakshadweep/20251210/3197.html): കോഴിക്കോട്: 2024-2025 വർഷത്തെ ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് വിജയികളെ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷകൾ സംഘടിപ്പിക്കുന്നത്. ​ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ (SAF), ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷയുടെ 2024-2025 വർഷത്തെ ഫലമാണ് പ്രഖ്യാപിച്ചത്. കഴിവും പ്രതിഭയുമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫെലോഷിപ്പ് പദ്ധതി. ​വിജയിച്ച വിദ്യാർത്ഥികൾക്ക് ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന്റെ കീഴിൽ തുടർവിദ്യാഭ്യാസ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും. ​ 2026 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ​ലക്ഷദ്വീപിലെയും മറ്റ് പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്കായി, അടുത്ത അധ്യയന വർഷത്തേക്കുള്ള (2025-2026) ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഫൗണ്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു. ▪️​യോഗ്യത: നിലവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. ▪️​അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കാനുള്ള […] - [പ്രധാനമന്ത്രി കൗശൽ വികാസ് യോജന: ലക്ഷദ്വീപിലെ തൊഴിൽ നിയമനം പൂജ്യം; ദേശീയ തലത്തിൽ 24 ലക്ഷത്തിലധികം പേർക്ക് തൊഴിൽ](https://dweepmalayali.com/lakshadweep/20251210/3194.html): ന്യൂഡൽഹി:​ കേന്ദ്ര സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) മുഖേന രാജ്യത്ത് ഇതുവരെ 24.37 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചതായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (MSDE) ലോകസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. 2015 മുതൽ നടപ്പിലാക്കി വരുന്ന PMKVY പദ്ധതി, ഹ്രസ്വകാല പരിശീലനത്തിലൂടെയും (STT) പ്രയർ ലേണിംഗ് തിരിച്ചറിയലിലൂടെയും (RPL) യുവാക്കളുടെ നൈപുണ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. 2022-23 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കി വരുന്ന PMKVY-യുടെ നിലവിലെ പതിപ്പായ 4.0, ഓൺ-ജോബ് ട്രെയിനിംഗിന് (OJT) പ്രാധാന്യം നൽകി വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപ്പാരൽ (4.20 ലക്ഷം), ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയർ (4.07 ലക്ഷം), റീട്ടെയിൽ (2.15 ലക്ഷം), ലോജിസ്റ്റിക്സ് (2.04 ലക്ഷം) തുടങ്ങിയ മേഖലകളിലാണ് ദേശീയതലത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഈ പദ്ധതി മികച്ച പുരോഗതി കൈവരിക്കുമ്പോൾ, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ […] - [ലക്ഷദ്വീപ് ബാർ അസോസിയേഷന് പുതിയ നേതൃത്വം; അഡ്വ. സി.എൻ. നൂറുൽ ഹിദായ പ്രസിഡന്റ്](https://dweepmalayali.com/lakshadweep/20251207/3191.html): കവരത്തി: ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി ഒരു വനിത അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിനുണ്ട്. അഡ്വ. സി.എൻ. നൂറുൽ ഹിദായ ആണ് ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന ബഹുമതി സ്വന്തമാക്കിയത്. ​ബാർ കൗൺസിൽ ഓഫ് കേരളയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നിലവിൽ വരുന്ന കമ്മിറ്റിയാണ് അഡ്വ. ഹിദായ നയിക്കുന്ന പുതിയ സമിതി. പുതിയ ഭാരവാഹികൾ: ​പ്രസിഡന്റ്: അഡ്വ. സി.എൻ. നൂറുൽ ഹിദായ ​സെക്രട്ടറി: അഡ്വ. മുഹമ്മദ് സാലിഹ് പി.എം ​വൈസ് പ്രസിഡന്റ്: അഡ്വ. റൗഫ് എം.കെ ​ജോയിന്റ് സെക്രട്ടറി: അഡ്വ. മുഹ്സിന ബീഗം ​ട്രഷറർ: അഡ്വ. ഹസീന അബൂബക്കർ ​പുതിയ കമ്മിറ്റി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതുശക്തിയും ദിശയും നൽകുമെന്നാണ് അംഗങ്ങളുടെ പൊതുവായിട്ടുള്ള വിലയിരുത്തൽ. ദ്വീപ് കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പുതിയ കമ്മിറ്റി പ്രഥമ പരിഗണന നൽകുക എന്ന് സെക്രട്ടറി അഡ്വ. മുഹമ്മദ് […] - [കവരത്തി ആർ.എസ്.സി ഫുട്ബോൾ താരങ്ങൾക്കെതിരായ വിലക്ക്: 18 കളിക്കാർക്ക് ആശ്വാസം, ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു](https://dweepmalayali.com/lakshadweep/20251203/3188.html): ​കൊച്ചി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ സംഘർഷങ്ങളുടെ പേരിൽ കവരത്തി റീജിയണൽ സ്പോർട്സ് കൗൺസിലിലെ (ആർ.എസ്.സി.) കളിക്കാർക്കും ഒഫീഷ്യൽസിനുമെതിരെ കായിക യുവജനകാര്യ വകുപ്പ് ഏർപ്പെടുത്തിയ വിലക്കിന് കേരള ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കവരത്തി ആർ.എസ്.സി. ടീമിലെ 18 കളിക്കാർ സമർപ്പിച്ച ഹർജിയിലാണ് (WP(C) NO. 45185 OF 2025) ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്. ​2025 ഡിസംബർ 1-ന് പുറപ്പെടുവിച്ച ഉത്തരവിൽ, വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ലക്ഷദ്വീപ് ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ നവംബർ 19-ലെ (എക്സിബിറ്റ് പി4) ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. ​വിലക്കിന് പിന്നിൽ: 2025 ഒക്ടോബർ 20-ന് ആർ.എസ്.സി. കവരത്തിയും ആർ.എസ്.സി. കിൽത്താനും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് കായിക യുവജനകാര്യ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. മാച്ച് റഫറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 16 കളിക്കാർ, ഒരു ടീം മാനേജർ, ഒരു കോച്ച് എന്നിവരടക്കം 18 പേരെ 2026 മാർച്ച് […] - [ആന്ത്രോത്ത് ദ്വീപിൽ സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമിട്ട് DYFI](https://dweepmalayali.com/lakshadweep/20251202/3185.html): ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു യുവജന പ്രസ്ഥാനം ആംബുലൻസ് സർവീസുമായി രംഗത്ത്. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) ആണ് ആന്ത്രോത്ത് ദ്വീപിൽ സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ചത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കിടപ്പുരോഗികളെയും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന കാൽവെയ്പ്പ്. ​ദ്വീപിലെ ആരോഗ്യമേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്ന ഈ സംരംഭം DYFI യുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി മാറി. DYFI ലക്ഷദ്വീപ് ഘടകമാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്. ആവശ്യ സേവനങ്ങൾക്ക് വിളിക്കാം: ​8078067707 – ഫൈസൽ അമീൻ ​9447610599 – സി.പി. അൻവർ - [അഞ്ച് കപ്പലുകൾ സർവീസിന്; യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസം](https://dweepmalayali.com/lakshadweep/20251202/3181.html): കൊച്ചി: യാത്രാദുരിതം നേരിടുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ആശ്വാസമായി, അഞ്ച് കപ്പലുകൾ ഉൾപ്പെടുത്തി പുതുക്കിയ യാത്രാ ഷെഡ്യൂൾ പ്രാബല്യത്തിൽ വന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുറത്തിറക്കിയ ഷിപ്പ് ഷെഡ്യൂൾ പ്രകാരം, എം.വി കവരത്തി, എം.വി അറബിയൻ സീ, എം.വി ലക്ഷദ്വീപ് സീ, എം.വി ലഗൂൺസ്, എം.വി കോറൽസ് എന്നീ അഞ്ച് കപ്പലുകളാണ് 02/12/2025 മുതൽ 02/01/2026 വരെയുള്ള കാലയളവിൽ സർവീസ് നടത്തുക. ​ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്രയധികം കപ്പലുകൾ ഒരേസമയം സർവീസ് പുനരാരംഭിക്കുന്നത്. ഇത് ദ്വീപ് നിവാസികളുടെ യാത്രാ ആവശ്യങ്ങൾക്ക് വലിയ ആശ്വാസമാകും. - [എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും പൂർത്തിയാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമായി ലക്ഷദീപ്.](https://dweepmalayali.com/lakshadweep/20251129/3178.html): കവരത്തി : 2025 ഒക്ടോബർ 27ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് പ്രകാരം ഈ മാസം 4 ന് ആരംഭിച്ച വോട്ടർ പട്ടിക പുതുക്കൽ നടപടിയുടെ ഭാഗമായി എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും പൂർത്തിയാക്കിയ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമായി ലക്ഷദീപ്. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ 10 ദ്വീപുകളിലായി 55 ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) ഓരോ വീടുകളും സന്ദർശിച്ച് എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യുകയും ഫോമുകൾ പൂരിപ്പിക്കുന്നതിനായി വോട്ടർമാരെ സഹായിക്കുകയും ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ 133 ബൂത്ത് ലെവൽ ഏജൻ്റുമാരും ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ദ്വീപുകളിലും നിശ്ചിത കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചാണ് എന്യുമറേഷൻ ഫോമുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും വേഗത്തിൽ നടത്തിയത്. നവംബർ 28ന് എന്യുമറേഷൻ ഫോമുകളുടെ 100% വിതരണവും അതിൻ് ഡിജിറ്റൈസേഷനും പൂർത്തിയാക്കി. കരട് വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും. - [കപ്പൽ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പോർട്ടൽ ഡിസംബർ 5 മുതൽ](https://dweepmalayali.com/lakshadweep/20251127/3175.html): കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിലുള്ള പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് കപ്പൽ യാത്രക്കാർക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം 2025 ഡിസംബർ 5 മുതൽ പ്രവർത്തനക്ഷമമാകും. ​എല്ലാ യാത്രക്കപ്പലുകളിലെയും ടിക്കറ്റുകൾ ഇനിമുതൽ www.lakshadweep.irctc.co.in എന്ന പുതിയ പോർട്ടൽ വഴിയായിരിക്കും ലഭ്യമാവുക. ​ഡിസംബർ 14 മുതലുള്ള കപ്പൽ യാത്രകൾക്കുള്ള ടിക്കറ്റുകളാണ് പുതിയ സംവിധാനം വഴി ആദ്യം പുറത്തിറങ്ങുക. ​യാത്രാ ടിക്കറ്റിങ് പുതിയ പോർട്ടലിലേക്ക് മാറുമ്പോൾ, കാർഗോ ബുക്കിങ് (ചരക്ക് ടിക്കറ്റിങ്) നിലവിലെ എൻ.ഐ.സി (NIC) പോർട്ടൽ വഴി തന്നെ തുടരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ​പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ (ഐ.എ.എസ്) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതിയ മാറ്റം യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. - [79-ാമത് സന്തോഷ്‌ ട്രോഫി: ലക്ഷദ്വീപ് ടീം സെലെക്ഷൻ ട്രയൽസ് ഡിസംബർ 1-ന് കവരത്തിയിൽ](https://dweepmalayali.com/lakshadweep/20251126/3171.html): കവരത്തി: 79-ാമത് സന്തോഷ്‌ ട്രോഫിക്കായുള്ള ലക്ഷദ്വീപ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലെക്ഷൻ ട്രയൽസ് ഡിസംബർ 1 ന് കവരത്തി മിനി സ്റ്റേഡിയത്തിൽ നടക്കും. സെലെക്ഷൻ ട്രയൽസിനായി രജിസ്റ്റർ ചെയ്യാൻ നവംബർ 30 വൈകിട്ട് 5 മണി വരെ അവസരം ഉണ്ട്. കായിക വകുപ്പ് ബാൻ ചെയ്ത കളിക്കാരെ അനുവദിക്കില്ല എന്നും ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. അഷ്‌റഫ്‌ എസ് : 9446778312 ഫർഹാൻ എസ് എം : 9400346914 - [അഗത്തിയിൽ തീപിടിത്തം: ഉദ്ഘാടനത്തിന് ഒരുങ്ങിയ ടൂറിസം ഹട്ടുകൾ കത്തിനശിച്ചു. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251123/3168.html): അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറെടുത്തിരുന്ന ടൂറിസം ഹട്ടുകൾ വൻ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. കേരളത്തിൽ നിന്നുള്ള നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹട്ടുകൾ. ഇന്നലെ രാത്രി വൈകിയുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹട്ടുകൾ ഓല മേഞ്ഞതായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. - [ഐസ് പ്ലാന്റ് ജീവനക്കാരുടെ കൃത്യവിലോപം: രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്](https://dweepmalayali.com/lakshadweep/20251122/3165.html): ​കവരത്തി: അമിനി, മിനിക്കോയ് ദ്വീപുകളിലെ കണ്ടെയ്‌നറൈസ്ഡ് ഐസ് പ്ലാന്റുകളുടെ പരിപാലനത്തിലെ വീഴ്ചയുടെ പേരിൽ ലക്ഷദ്വീപ് ഫിഷറീസ് ഡയറക്ടറേറ്റ് രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 2025 നവംബർ 18-നാണ് ഡയറക്ടർ ഓഫ് ഫിഷറീസ് കെ. ബുസാർ ജംഹർ (DANICS) ഈ നോട്ടീസുകൾ പുറപ്പെടുവിച്ചത്. കൃത്യവിലോപത്തെയും അശ്രദ്ധയെയും തുടർന്ന് ഐസ് പ്ലാന്റുകൾ പ്രവർത്തനരഹിതമാകുകയും സർക്കാരിനും പൊതു ഖജനാവിനും വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു എന്ന് നോട്ടീസിൽ പറയുന്നു. ​മിനിക്കോയ് ഫിഷറീസ് യൂണിറ്റിലെ ഐസ് പ്ലാന്റ് അസിസ്റ്റന്റായ ശ്രീ. മുഹമ്മദ് ഹുസൈൻ, അമിനി ഫിഷറീസ് യൂണിറ്റിലെ ഐസ് പ്ലാന്റ് ഓപ്പറേറ്ററായ ശ്രീ. മുഹമ്മദ് ആസിഫ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. അമിനി ഐസ് പ്ലാന്റിന്റെ ഓപ്പറേറ്റിംഗ്, മെയിന്റനൻസ് ചുമതല 2021 ഏപ്രിൽ 22 മുതൽ ശ്രീ. മുഹമ്മദ് ഹുസൈനും, 2025 ഫെബ്രുവരി 28 മുതൽ ശ്രീ. മുഹമ്മദ് ആസിഫിനുമായിരുന്നു. 2023 നവംബർ 6 മുതൽ നടന്ന ഷട്ട്ഡൗൺ കാലയളവിൽ പ്ലാന്റുകൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിൽ […] - [ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്താൻ ചരക്ക് ഗതാഗതത്തിൽ മാറ്റങ്ങൾ. മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി തുറമുഖ വകുപ്പ്](https://dweepmalayali.com/lakshadweep/20251121/3162.html): കവരത്തി : ചരക്ക് ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി ലക്ഷദ്വീപ് പോർട്ട്‌, ഷിപ്പിങ് ആൻഡ് ഏവിയേഷൻ ഡിപ്പാർട്മെന്റ്. ആവശ്യവസ്തുക്കളുടെ സുലഭമായ ലഭ്യത വർഷത്തിൽ എല്ലാ സമയത്തും ഉറപ്പ് വരുത്തുന്നതിനായാണ് ചരക്ക് ഗതാഗത സംവിധാനത്തിൽ കൊണ്ടുവന്നിട്ടുള്ള ഈ മാറ്റങ്ങൾ. ഇന്ത്യയിൽ നിന്ന് 220-480 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഇവിടേക്ക് ആവശ്യ വസ്തുക്കൾ വൻകരയിൽ നിന്നും എത്തിക്കുന്നത് ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ ചരക്ക് കപ്പലുകളും സ്വകാര്യ ഉരുകളിലും(എംഎസ്.വി) വഴിയാണ്. ഇതിൽ പെട്ടന്ന് കേട് വരുന്ന വസ്തുക്കളും ദീർഘ കാലം കേട് കൂടാതെ സൂക്ഷിക്കാവുന്ന വസ്തുക്കളും ഉൾപ്പെടും. എന്നാൽ മഴക്കാലത്ത് പ്രതികൂല കാലാവസ്ഥ മൂലം സ്വകാര്യ എം.എസ്.വികൾ സേവനം നിർത്തിവെയ്ക്കുന്നതിലൂടെ ചരക്ക് ഗതാഗതത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നു. ഇത് ദ്വീപിൽ ആവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കുന്നു. തുറമുഖ വകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച് ഇനി മുതൽ മഴക്കാലത്ത് അഥവാ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ പെട്ടന്ന് […] - [ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിലെ സംഘർഷം: കവരത്തി ആർ.എസ്.സി. കളിക്കാർക്കും ഒഫീഷ്യൽസിനുമെതിരെ കടുത്ത നടപടി. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251120/3159.html): അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനിടെയുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനങ്ങളെ തുടർന്ന് കവരത്തി റീജിയണൽ സ്പോർട്സ് കൗൺസിലിന്റെ (ആർ.എസ്.സി.) കളിക്കാർക്കും ഒഫീഷ്യൽസിനുമെതിരെ കായിക യുവജനകാര്യ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. കളിക്കാർ ഉൾപ്പെടെ ആകെ 22 പേരെ വിവിധ കാലയളവുകളിലേക്ക് കായിക മത്സരങ്ങളിൽ നിന്ന് വിലക്കി. 2025 ഒക്ടോബർ 20-ന് രാവിലെ 8:45-ന് നടന്ന ആർ.എസ്.സി. കവരത്തിയും ആർ.എസ്.സി. കിൽത്താനും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. മാച്ച് റഫറിയുടെയും ഗെയിംസ് അച്ചടക്ക സമിതിയുടെയും റിപ്പോർട്ടുകൾ പ്രകാരം, കവരത്തി ടീമിലെ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ മോശം പെരുമാറ്റം, കോഡ് ഓഫ് കണ്ടക്ട് ലംഘനം എന്നിവ ഉണ്ടായി. ഇത് ലക്ഷദ്വീപ് ഗെയിംസിന്റെ മൂല്യങ്ങളെ ലംഘിക്കുകയും കായിക സമൂഹത്തിന് അവമതിപ്പ് വരുത്തുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ 2025 നവംബർ 19-ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, കളിക്കാരുടെയും ഒഫീഷ്യൽസിന്റെയും ഭാഗത്തുനിന്നുണ്ടായ അച്ചടക്ക ലംഘനത്തെ കായിക വകുപ്പ് ശക്തമായി അപലപിച്ചു. RSC കവരത്തി […] - [ലക്ഷദ്വീപിൽ വോട്ടർ പട്ടികയുടെ 'പ്രത്യേക തീവ്ര പുനഃപരിശോധന' പുരോഗമിക്കുന്നു; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്](https://dweepmalayali.com/lakshadweep/20251120/3155.html): ​കവരത്തി: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision – SIR) പുരോഗമിക്കുകയാണ്. വോട്ടർ പട്ടിക കൃത്യതയുള്ളതും പൂർണ്ണവും കാലാനുസൃതവുമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീവ്രയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ​ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച ഈ പ്രക്രിയയുടെ ഭാഗമായി ദ്വീപുകളിലെങ്ങും വിതരണം ചെയ്ത 57,813 എന്യൂമറേഷൻ ഫോമുകൾ തിരികെ സമർപ്പിക്കാനുള്ള സമയം ഇന്ന് അഥവാ 2025 നവംബർ 20-ന് അവസാനിക്കും. ഇതുവരെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാത്ത വോട്ടർമാർ അവരുടെ ബൂത്ത് ലെവൽ ഓഫീസർമാരെ (BLO) സമീപിച്ച് എത്രയും പെട്ടെന്ന് ഫോം സമർപ്പിക്കണമെന്ന് ലക്ഷദ്വീപ് തിരഞ്ഞെടുപ്പ് വിഭാഗം അഭ്യർത്ഥിച്ചു. വോട്ടർ പട്ടികയിലെ പേരുകൾ ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും തിരുത്തുന്നതിനും ഈ അവസരം വോട്ടർമാർ ഉപയോഗിക്കണം. കൃത്യമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ ഓരോ പൗരന്റെയും സഹകരണം അനിവാര്യമാണ്. ​SIR സംബന്ധിച്ചോ വോട്ടർ പട്ടികയിലെ വിവരങ്ങളെക്കുറിച്ചോ ഉള്ള സംശയങ്ങൾക്ക്, ലക്ഷദ്വീപ് ചീഫ് ഇലക്ടറൽ ഓഫീസറുടെ (CEO) […] - [ലക്ഷദ്വീപ് സ്കൂൾ ഗെയിംസ്; കിരീടം ആന്ത്രോത്തിന്. സംഘാടക മികവിന് പ്രശംസ പിടിച്ചു പറ്റി കിൽത്താൻ](https://dweepmalayali.com/lakshadweep/20251120/3152.html): കിൽത്താൻ: ലക്ഷദ്വീപിലെ കായികലോകം ആകാംക്ഷയോടെ കാത്തിരുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) കിൽത്താനിൽ വിജയകരമായി സമാപിച്ചു. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ കായികമേളയിൽ, ഇത്തവണയും ആന്ത്രോത്ത് ദ്വീപ് തങ്ങളുടെ കിരീടം നിലനിർത്തി ഓവറോൾ ചാമ്പ്യൻ പട്ടം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ അമിനിക്ക് രണ്ടാം സ്ഥാനവും, അഗത്തിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കായികമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദ്, വിവിധ മത്സര ഇനങ്ങളിൽ വ്യക്തിഗതമായും ഗ്രൂപ്പ് തലത്തിലും മികവ് തെളിയിച്ച താരങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നൂതനമായ സംഘാടകരീതികൾകൊണ്ട് കിൽത്താൻ LSG ഈ വർഷം ശ്രദ്ധേയമായി. സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ച്, മത്സരഫലങ്ങളും അപ്‌ഡേറ്റുകളും ആകർഷകമായി അവതരിപ്പിച്ച സംഘാടകരുടെ ശ്രമം കായികപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടി. എടുത്തുപറയേണ്ട മറ്റൊരു നേട്ടം, LSG ചരിത്രത്തിൽ ആദ്യമായി രാത്രിയിൽ നീന്തൽ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചു എന്നതാണ്; പ്രകാശ സംവിധാനങ്ങളോടെ ബില്ലത്തിൽ നടന്ന ഈയിനം കാണികൾക്ക് വിസ്മയകരമായ അനുഭവമായി. ഈ വർഷത്തെ […] - [കന്യാകുമാരിക്ക് സമീപം ന്യൂനമർദം; ലക്ഷദ്വീപിൽ യെല്ലോ അലർട്ട്](https://dweepmalayali.com/lakshadweep/20251118/3149.html): കവരത്തി: ​കന്യാകുമാരിക്ക് സമീപമുള്ള (കോമോറിൻ പ്രദേശം) ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പതുക്കെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് oനീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി, നവംബർ 19, 2025 വരെ ലക്ഷദ്വീപ് മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ ആകാനും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയായി ശക്തമാകാനും സാധ്യതയുണ്ട്. കനത്ത മഴക്കും ചുഴലിക്കാറ്റ് സാധ്യതയുള്ള കാലാവസ്ഥക്കും (Squally Weather) സാധ്യതയുള്ളതിനാൽ, ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. - [ലക്ഷദ്വീപിന് അഭിമാനമായി റഹ്മാൻ അലി: 28-ാമത് അഖിലേന്ത്യാ വന കായികമേളയിൽ വെള്ളി മെഡൽ](https://dweepmalayali.com/lakshadweep/20251117/3146.html): ഡെറാഡൂൺ: ലക്ഷദ്വീപ് വനം വകുപ്പിന് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട്, ഡെറാഡൂണിൽ നടന്ന 28-ാമത് അഖിലേന്ത്യാ വന കായികമേളയിൽ (All India Forest Sports Meet) റഹ്മാൻ അലി മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ അസാമാന്യമായ കായികപാടവം പ്രദർശിപ്പിച്ച അദ്ദേഹം, നീന്തൽ മത്സരത്തിൽ 50 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ വെള്ളി മെഡൽ (രണ്ടാം സ്ഥാനം) കരസ്ഥമാക്കി. കൂടാതെ, 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ നാലാം സ്ഥാനവും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ നേട്ടം ലക്ഷദ്വീപിന്റെ പേര് ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുകയും ദ്വീപിലെ വനംവകുപ്പിന് വലിയ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. റഹ്മാൻ അലിയുടെ ഈ ശ്രദ്ധേയമായ വിജയം ലക്ഷദ്വീപ് വനം വകുപ്പിന്റെ കായിക രംഗത്തെ പ്രതിഭയുടെയും ആത്മാർത്ഥതയുടെയും തെളിവാണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിക്കുന്നത്. - [‘ബാപ്പുരുമോൻ കഥകൾ’ ആനിമേഷൻ ദൃശ്യമികവോടെ ഇന്ന് മുതൽ](https://dweepmalayali.com/lakshadweep/20251114/3141.html): ആന്ത്രോത്ത് : മലയാളം അധ്യാപകനായ അസ്ഹറുദ്ദീൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന കഥകളുടെ ഒരു പുതിയ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. ‘ബാപ്പുരുമോൻ കഥകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് ഇന്ന്, നവംബർ 14, 2025-ന് ബാലദിനത്തോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് azar.talks എന്ന ഇൻസ്റ്റാഗ്രാം പേജിൽ റിലീസ് ചെയ്യും. പഴയകാല കഥകളും ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകളും ഒരുമിപ്പിച്ച് ‘ഒരു ലോഡ് കഥകൾ’ എന്ന രീതിയിലാണ് ഈ പരമ്പര ക്രമീകരിച്ചിട്ടുള്ളത്. അനിമേഷൻ രൂപത്തിലുള്ള അവതരണം കഥകൾക്ക് കൂടുതൽ ആകർഷകത്വം നൽകുമെന്നാണ് പ്രതീക്ഷ. കുട്ടികളിൽ ചിന്താശേഷി വർദ്ധിപ്പിക്കാനും അവരുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും ഈ കഥകൾ പ്രചോദനമാകുമെന്ന് അധ്യാപകൻ പറയുന്നു. പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് പഴയകാല കഥകളെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ലക്ഷദ്വീപിലെ ആദ്യ ആനിമേഷൻ സീരീസാണ് ‘ബാപ്പുരുമോൻ കഥകൾ’. കുട്ടികൾക്ക് ഒരു മുതൽക്കൂട്ട് ആകാൻ സാധ്യതയുള്ള ഈ വേറിട്ട ഉദ്യമത്തിന് വേണ്ട പ്രോത്സാഹനങ്ങൾ നൽകി ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്ന് കഥാ പരമ്പരയുടെ ഭാഗമാകാവുന്നതാണ്. - [ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് ലക്ഷദ്വീപിൽ കവരത്തിയിൽ തുടക്കം.](https://dweepmalayali.com/lakshadweep/20251114/3137.html): കവരത്തി: 2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി പ്രീ ടെസ്റ്റിന്റെ പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു. സെൻസസ് 2027 ന്റെ മുന്നോടിയായി ഉള്ള ഒരു റിഹേഴ്സൽ ആണ് പ്രീ ടെസ്റ്റ് .സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്വെയറു കളും ടെസ്റ്റ് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിൻറെ ഭാഗമായി ലക്ഷദ്വീപിൽ കവരത്തി ദ്വീപിൽ 10/11/2015 മുതൽ 30/11/2015 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ എല്ലാ വീടുകളിലും സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നതായിരിക്കും. സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചാർജ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. - [ലക്ഷദ്വീപ് ജനതയ്‌ക്കെതിരായ തീവ്രവാദ ആരോപണം: സംഘപരിവാർ നുണപ്രചാരണത്തിന്റെ മുനയൊടിച്ച് എൻ.ഐ.എ. റിപ്പോർട്ട്](https://dweepmalayali.com/lakshadweep/20251113/3134.html): ​കൊച്ചി: 2021-ൽ ലക്ഷദ്വീപ് കടലിൽ നിന്ന് ശ്രീലങ്കൻ ബോട്ട് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദ്വീപ് നിവാസികൾക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച് സംഘപരിവാർ കേന്ദ്രങ്ങളും ചില ബി.ജെ.പി. നേതാക്കളും നടത്തിയ വ്യാപകമായ നുണപ്രചാരണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോടെ പൊളിഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളെ മൊത്തത്തിൽ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടിയാകുന്നതാണ്, പിടിച്ചെടുത്ത ബോട്ട് രാജ്യാന്തര മയക്കുമരുന്ന്-ആയുധക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു എന്ന എൻ.ഐ.എ.യുടെ കണ്ടെത്തൽ. പ്രഫുൽ ഘോഡാ പട്ടേലിന്റെ വരവോടെ ലക്ഷദ്വീപ് ഭരണകൂടം നടത്തിയ ജനവിരുദ്ധ നടപടികളിൽ ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന ദുരിതജീവിതം പുറം ലോകത്ത് എത്തിക്കുന്നതിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത സേവ് ലക്ഷദ്വീപ് ക്യാമ്പൈൻ വലിയ മുന്നേറ്റമുണ്ടാക്കി. തുടർന്ന് കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ മാധ്യമങ്ങൾ ലക്ഷദ്വീപിന്റെ വിഷയങ്ങൾ ഗൗരവമായി സമീപിക്കുകയും രാജ്യത്തുടനീളം വലിയ ചർച്ചയായി മാറുകയും ചെയ്തു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പൈൻ ഏറ്റെടുത്തതോടെ ഒരു ഘട്ടത്തിൽ #savelakshadweep എന്ന ഹാഷ് ടാഗ് ഇന്റർനെറ്റിൽ ഒന്നാം […] - [ലക്ഷദ്വീപ് സ്കൂൾ ഗെയിംസ്: കായിക മാമാങ്കത്തിന് കിൽത്താനിൽ ഉജ്ജ്വല തുടക്കം](https://dweepmalayali.com/sports/20251111/3131.html): കിൽത്താൻ: യുവ കായിക പ്രതിഭകളെ വാർത്തെടുക്കുന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ (LSG) 34-ാമത് എഡിഷന് കിൽത്താൻ മിനി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. വിദ്യാഭ്യാസം, കായികം, യുവജനകാര്യ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കായിക മാമാങ്കം ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക സംഗമമായാണ് ആഘോഷിക്കുന്നത്. നവംബർ 10, 2025, തിങ്കളാഴ്ച വൈകുന്നേരം 3:30 ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ ലക്ഷദ്വീപ് ഭരണകൂടം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. അവനീഷ് കുമാർ ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. കിൽത്താൻ ഗവൺമെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിലെ മിനി സ്റ്റേഡിയം കായിക മാമാങ്കത്തിനായി പൂർണ്ണ സജ്ജമാണ്. വിവിധ ദ്വീപുകളിൽ നിന്നുള്ള യുവ കായികതാരങ്ങൾ അണിനിരന്ന ആകർഷകമായ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. പദ്മാകർ രാം ത്രിപാഠി, ഡാനിക്‌സ് സ്വാഗതം ആശംസിച്ചു. ചീഫ് ഗസ്റ്റ് ശ്രീ. അവനീഷ് കുമാർ ഐ.എ.എസ്. ഔപചാരികമായി കായികമേള ഉദ്ഘാടനം ചെയ്യുകയും, യുവ കായികതാരങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. മത്സരത്തിൻ്റെ […] - [മത്സ്യബന്ധന മേഖലയിൽ സുപ്രധാന നിയമങ്ങൾ. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.](https://dweepmalayali.com/national/20251109/3128.html): ന്യൂഡൽഹി: ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയിലെ (Exclusive Economic Zone – EEZ) മത്സ്യബന്ധന വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, സംരക്ഷണം, പരിപാലനം എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമങ്ങൾ കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. 2025 നവംബർ 4-ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, ‘അനന്യ സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിൻ്റെ സുസ്ഥിരമായ ഉപയോഗത്തിനുള്ള നിയമങ്ങൾ, 2025’ നിലവിൽ വന്നു. ഈ നിയമങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിക്കപ്പുറമുള്ള മത്സ്യബന്ധന പ്രവർത്തനങ്ങളെ കർശനമായി നിയന്ത്രിക്കുന്ന വ്യവസ്ഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 24 മീറ്ററോ അതിൽ കൂടുതലോ മൊത്തം നീളമുള്ള എല്ലാ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്കും മറ്റ് മോട്ടോർ ഘടിപ്പിച്ച യാനങ്ങൾക്കും ഇഇസഡിൽ പ്രവർത്തിക്കുന്നതിനായി ‘പ്രവേശന പാസ്’ (Access Pass) നിർബന്ധമാക്കിയിട്ടുണ്ട്. ട്യൂണ, ട്യൂണ പോലുള്ള മത്സ്യങ്ങളെ മാത്രം പിടിക്കുന്ന യാനങ്ങളൊഴികെ, 24 മീറ്ററിൽ താഴെ നീളമുള്ള മോട്ടോർ ഘടിപ്പിച്ച യാനങ്ങൾക്ക് പാസ് ആവശ്യമില്ല. ‘റീൽക്രാഫ്റ്റ്’ (ReALCRaft) പോർട്ടൽ വഴി അപേക്ഷിക്കേണ്ട ഈ പാസിൻ്റെ കാലാവധി മൂന്ന് വർഷമായിരിക്കും; ഇത് […] - [കപ്പൽ ടിക്കറ്റ് ബുക്കിംഗ് ഇനി IRCTC വഴി; പുതിയ ഓൺലൈൻ ഐ.ഡി രജിസ്ട്രേഷൻ ആരംഭിച്ചു](https://dweepmalayali.com/lakshadweep/20251107/3124.html): ​കൊച്ചി: ലക്ഷദ്വീപ് കപ്പൽ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട്, റെയിൽവേ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃകയിൽ ഐ.ആർ.സി.ടി.സി.യുടെ (IRCTC) കീഴിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതാണ് ഈ പുതിയ ക്രമീകരണം. ​ രജിസ്‌ട്രേഷൻ ആരംഭിച്ചു. ​www.lakshadweep.irctc.co.in എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്ങിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കും. ​ പുതിയ ടിക്കറ്റിംഗ് നിയമങ്ങൾ: ​പുതിയ ഓൺലൈൻ സംവിധാനത്തിൽ ടിക്കറ്റ് ബുക്കിങ്ങിനായി പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്: ​മുൻകൂർ ബുക്കിംഗ് കാലയളവ് (ARP): കപ്പൽ പുറപ്പെടുന്നതിന് 7 ദിവസം മുതൽ 30 ദിവസം വരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ​ടിക്കറ്റ് കൈമാറ്റം: ടിക്കറ്റുകൾ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ (Transfer) സാധിക്കുകയില്ല. ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാണ് യാത്രാനുമതി. ​ഏജൻ്റുമാർക്ക് വിലക്ക്: യാത്രക്കാർക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് സ്വന്തം പേരിലും കുടുംബാംഗങ്ങൾക്കുമായി […] - ['തിരുനബിയെ അറിയുക, അടയാളപ്പെടുത്തുക!' ആന്ത്രോത്ത് മർക്കസ് ഗ്രാൻ്റ് എസ്സേ മത്സരം സംഘടിപ്പിച്ചു.](https://dweepmalayali.com/lakshadweep/20251106/3120.html): ആന്ത്രോത്ത്: ‘തിരുനബിയെ അറിയുക, അടയാളപ്പെടുത്തുക!’ എന്ന പ്രമേയത്തെ ആസ്പദമാക്കി ആന്ത്രോത്ത് മർക്കസ് സംഘടിപ്പിച്ച ഗ്രാൻ്റ് എസ്സേ റൈറ്റിംഗ് മത്സരം മർക്കസ് ഓഡിറ്റോറിയത്തിൽ നടന്നു. ​നബി തിരുമേനിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ആന്ത്രോത്ത് മർക്കസ് സ്റ്റാഫ് കൗൺസിലാണ് മത്സരം സംഘടിപ്പിച്ചത്. യുവജനങ്ങൾക്ക് പുറമെ, മുതിർന്ന പൗരന്മാരായ പി.കെ. ശറഫുദ്ദീൻ ഹാജി, കെ.പി. കാസ്മിക്കോയ എന്നിവർ മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. തിരുനബിയുടെ ജീവിതത്തെ അനവധി പേജുകളിൽ അടയാളപ്പെടുത്തിക്കൊണ്ട് നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ഈ പരിപാടി, പ്രവാചക ചരിത്ര പഠനത്തിന് ഊന്നൽ നൽകി. മത്സരത്തിൽ ഫാത്തിമ മുനീറ എ.ഐ., അബുൽ ഹസൻ അഷ്റഫി സി.എൽ, സയ്യിദ് മുഹമ്മദ് ഹസ്സൻ കെ. എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച പത്തോളം സഹോദരിമാർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഭാവി തലമുറക്ക് പ്രവാചകരെ പഠിക്കാനും പകർത്താനും ഇത്തരം മത്സരങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ മാസം രണ്ടാം […] - [ലക്ഷദ്വീപിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആരംഭിച്ചു](https://dweepmalayali.com/lakshadweep/20251105/3117.html): ​കവരത്തി: 2025 ഒക്ടോബർ 27-ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൻ പ്രകാരം ലക്ഷദ്വീപിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision – SIR) ആരംഭിച്ചു. ഈ നിർണായക പ്രക്രിയയുടെ ഭാഗമായി, 57,813 വോട്ടർമാർക്കായി ആകെ 1,15,626 എനുമെറേഷൻ ഫോമുകളാണ് അച്ചടിച്ച് 10 ദ്വീപുകളിലായി വിതരണം ചെയ്തത്. ​10 ദ്വീപുകളിലുടനീളമുള്ള 55 ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) ഇന്ന് മുതൽ വീടുകൾ തോറും സന്ദർശിച്ച് എനുമെറേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച ബൂത്ത് ലെവൽ ഏജന്റുമാരും (BLA) ബൂത്ത് ലെവൽ ഓഫീസർമാർക്കൊപ്പം എനുമെറേഷൻ പ്രക്രിയയിൽ സജീവ പിന്തുണ ഉറപ്പാക്കുന്നുണ്ട്. ​ഈ തീവ്ര പരിഷ്കരണ പ്രക്രിയ 2025 ഡിസംബർ 4 വരെ തുടരുന്നതാണ്. തുടർന്ന് ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ​ലക്ഷദ്വീപിലെ എല്ലാ വോട്ടർമാരും വോട്ടവകാശം ഉറപ്പാക്കാൻ ഈ പ്രക്രിയയിൽ സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർഥിച്ചു. - [അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ.](https://dweepmalayali.com/lakshadweep/20251104/3111.html): കൊച്ചി: പുതിയ ഇനം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ ഇന്ന് സ്ഥിരീകരിച്ചു. ഗ്രാനുലോമാറ്റസ് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (GAM) എന്ന് തിരിച്ചറിഞ്ഞ ഈ അണുബാധക്ക് കാരണമായത്, സാധാരണയായി കാണപ്പെടുന്ന നെയ്ഗ്ലെരിയ (Naegleria) സ്പീഷിസിൽ നിന്ന് വ്യത്യസ്തമായ അകാന്തമീബ (Acanthamoeba) എന്ന വകഭേദമാണ്. ഈ വകഭേദം മൂലമുള്ള മേഖലയിലെ ആദ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണിത്. എടപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവതിയെ മൂന്നാഴ്ച മുമ്പാണ് കടുത്ത തലവേദന, ഛർദ്ദി, കണ്ണുകളുടെ ചലന വൈകല്യം എന്നിവയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിന്റെ ഇടതുഭാഗത്ത് പഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF) വിശകലനത്തിലാണ് അകാന്തമീബ വകഭേദം മൂലമുള്ള അണുബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും യുവതി കാര്യമായ പുരോഗതി കാണിക്കുകയും ചെയ്തു. നിലവിൽ ആസ്റ്റർ മെഡ്സിറ്റിയിൽ കടുത്ത നിരീക്ഷണത്തിലാണ് യുവതി തുടരുന്നത്.   സാധാരണയായി […] - [കൽപ്പേനി ദ്വീപ് സ്വദേശി കെ.സി. അൻസാറലിയുടെ ശാസ്ത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു.](https://dweepmalayali.com/lakshadweep/20251104/3108.html): ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലക്ഷദ്വീപിന്റെ ജൈവവൈവിധ്യത്തെയും തദ്ദേശീയമായ പാരമ്പര്യ അറിവുകളെയും ലോകത്തിന് മുന്നിൽ സമർപ്പിച്ചുകൊണ്ട് ഒരു ശാസ്ത്ര ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്യും. കൽപേനി ദ്വീപ് സ്വദേശിയും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ കെ.സി. അൻസാറലിയുടെയും, തളിപ്പറമ്പ് സർസയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ.കെ. അബ്ദുൽ സലാമിന്റെയും ‘എത്തനോബോട്ടണി ഓഫ് ലക്ഷദ്വീപ്’ (Ethnobotany of Lakshadweep) എന്ന ഗ്രന്ഥമാണ് ലോകശ്രദ്ധ നേടുന്നത്. ലക്ഷദ്വീപിന്റെ സസ്യവൈവിധ്യങ്ങളെയും പാരമ്പര്യ അറിവുകളെയും കുറിച്ച് ദീർഘകാലം നടത്തിയ പഠനത്തിലൂടെ ഡോക്ടറേറ്റ് നേടിയ അൻസാറലി, സർസയ്യിദ് കോളേജിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ദ്വീപിൽ നിന്നുള്ള ആദ്യ പൂർവ വിദ്യാർത്ഥി കൂടിയാണ്. കണ്ണൂർ, ഭാരതീയാർ സർവകലാശാലകളിലെ ഗവേഷക ഗൈഡാണ് സഹ-രചയിതാവായ ഡോ. എ.കെ. അബ്ദുൽ സലാം. ലക്ഷദ്വീപിന്റെ ജൈവ വൈവിധ്യം, പാരമ്പര്യ വൈദ്യത്തിൽ സസ്യങ്ങളുടെ ഉപയോഗം, നാട്ടറിവുകളുടെ വിവരശേഖരം, സസ്യങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം, ആയുർവേദ സസ്യങ്ങളുടെ ആന്തരിക, രസതന്ത്ര പഠനം തുടങ്ങി വിവിധ മേഖലകൾ കോർത്തിണക്കിയാണ് ഈ […] - [സർദാർ പട്ടേലിനെ സ്മരിക്കുന്ന അമിത്ഷാ, ഘോടാ പട്ടേലിനെ വിസ്മരിക്കുമ്പോൾ. Dweep Malayali Editorial](https://dweepmalayali.com/lakshadweep/20251102/3105.html): ​ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ലക്ഷദ്വീപിന്, നിലവിൽ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നേരിടുന്നത്. രാഷ്ട്ര ശില്പികളിൽ ഒരാളായ സർദാർ വല്ലഭായ് പട്ടേലിന്റെ ദീർഘവീക്ഷണത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ട ഈ ദ്വീപസമൂഹത്തെ ഇന്ത്യയുടെ ഭാഗമായി നിലനിർത്തിയ ചരിത്രമുണ്ട്. ആ ചരിതമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ആമത് ജന്മശതാബ്ദി ആഘോഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഓർമ്മിപ്പിച്ചത്. എന്നാൽ, ദ്വീപുകളുടെ ഇന്നത്തെ ഭരണപരമായ കാര്യങ്ങളിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിലാണ്. ​ ലക്ഷദ്വീപിനെ രക്ഷിച്ച സർദാർ പട്ടേലിന്റെ ദീർഘവീക്ഷണം ​സ്വാതന്ത്ര്യാനന്തരം, മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന ലക്ഷദ്വീപ് സ്വന്തമാക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ഈ ദ്വീപുകളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ സർദാർ വല്ലഭായ് പട്ടേൽ, പാകിസ്ഥാൻ സൈന്യം കപ്പലയക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നാവികസേനയെ ഉടൻ ദ്വീപിലേക്ക് അയയ്ക്കാൻ നിർദ്ദേശിച്ചു. ഇന്ത്യൻ നാവികസേന പാക് സേനയ്ക്ക് മുൻപേ ദ്വീപിലെത്തി ഇന്ത്യൻ പതാക ഉയർത്തുകയും, ലക്ഷദ്വീപിന്റെ ഭരണപരമായ അവകാശം ഇന്ത്യ […] - [കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്](https://dweepmalayali.com/lakshadweep/20251102/3102.html): കൊച്ചി: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. കഴിഞ്ഞമാസം 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. - [ആന്ത്രോത്ത് തഖവിയ്യത്തുൽ മുസ്ലിമീൻ മദ്രസ്സ മാസാന്ത സ്വലാത്ത് മജ്‌ലിസ് ആരംഭിച്ചു](https://dweepmalayali.com/lakshadweep/20251028/3098.html): ​ആന്ത്രോത്ത്: ആന്ത്രോത്ത് തഖവിയത്തുൽ മുസ്ലിമീൻ മദ്രസയുടെ (TMM) ആഭിമുഖ്യത്തിൽ മാസാന്ത സ്വലാത്ത് മജ്‌ലിസ് ആരംഭിച്ചു. മദ്രസ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ മുഴുവൻ വിശ്വാസികൾക്കും ആത്മീയ ഉണർവ് നൽകാനാണ് മജ്‌ലിസ് ലക്ഷ്യമിടുന്നത്. ​ഇശാഅ് നിസ്‌കാരത്തിനു ശേഷം മദ്രസാ അങ്കണത്തിൽ നടന്ന പരിപാടിയിൽ ടി.എം.എം. പ്രസിഡൻ്റ് സയ്യിദ് കോയ ജെ.ഇ അദ്ധ്യക്ഷത വഹിച്ചു. പാട്ടകൽ സയ്യിദ് മുഹമ്മദ് ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കമായി. മഅ്ദിൻ അക്കാദമി ചെയർമാൻ ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ ഇജാസിയത്തോടെ മുഖ്യ സ്വലാത്തുകളും അസ്മാഉൽ ഹുസ്നയും പാരായണം ചെയ്തു. ​ജെ.എച്ച്.എസ്.ഐ പ്രസിഡൻ്റ് സയ്യിദ് സൈഫുദ്ദീൻ സഖാഫി, അൽ അബ്റാർ ജനറൽ സെക്രട്ടറി ഹക്കീം സഖാഫി തുടങ്ങിയ പണ്ഡിതന്മാർ സംബന്ധിച്ചു. ​എല്ലാ ഇംഗ്ലീഷ് മാസത്തെയും അവസാന ശനിയാഴ്ചകളിലാണ് സ്വലാത്ത് മജ്‌ലിസ് നടത്തുക എന്ന് സംഘാടകർ അറിയിച്ചു. - [ലക്ഷദ്വീപിൽ വോട്ടർപട്ടിക സൂക്ഷ്മ പുനഃപരിശോധന പ്രഖ്യാപിച്ചു.](https://dweepmalayali.com/lakshadweep/20251028/3095.html): ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന (Special Intensive Revision – SIR) ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ, ലക്ഷദ്വീപും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ദ്വീപ് സമൂഹത്തിലെ വോട്ടർ പട്ടിക ന്യൂനതകളില്ലാത്തതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീവ്രപരിശോധന. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ലക്ഷദ്വീപിലും വോട്ടർ പട്ടികയുടെ അന്തിമരൂപം 2026 ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കുന്നതിനുള്ള സമയക്രമമാണ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായുള്ള പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും ഒക്ടോബർ 28-ന് ആരംഭിക്കും. തുടർന്ന്, ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) വീടുതോറുമുള്ള പരിശോധന നവംബർ 4 മുതൽ ഡിസംബർ 4 വരെ നടത്തും. 2002-2004 കാലഘട്ടത്തിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്താണ് ഈ പരിശോധന പൂർത്തിയാക്കുക. ഉന്നതതല ഉദ്യോഗസ്ഥരെ ലക്ഷദ്വീപിൽ ഈ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയുടെ ഏകോപനത്തിനായി നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ലക്ഷദ്വീപ് ഇലക്ഷൻ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് […] - [കവരത്തിയിൽ വൈദ്യുതി പ്രതിസന്ധി: ലോഡ് ഷെഡിംഗ് പ്രാബല്യത്തിൽ; ഉപഭോക്താക്കൾക്ക് 2 മണിക്കൂർ മാത്രം വൈദ്യുതി ലഭിക്കും](https://dweepmalayali.com/lakshadweep/20251028/3092.html): Picture: AI Generated കവരത്തി: പവർ ഹൗസിലെ ഒരു വലിയ എഞ്ചിന് കൂടി തകരാർ സംഭവിച്ചതിനെത്തുടർന്ന് ദ്വീപിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. ഇതോടെ  (ഒക്ടോബർ 27, 2025) മുതൽ ലോഡ് ഷെഡിംഗ് പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. തകരാർ സംഭവിച്ച എഞ്ചിൻ പൂർണ്ണമായും ശരിയാകുന്നത് വരെ എല്ലാ ഉപഭോക്താക്കൾക്കും ഏകദേശം 2 മണിക്കൂർ മാത്രമായിരിക്കും വൈദ്യുതി മുടങ്ങാതെ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. പവർ ഹൗസിലെ എഞ്ചിൻ തകരാർ എത്രയും പെട്ടെന്ന് പരിഹരിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന്  അധികൃതർ അഭ്യർത്ഥിച്ചു. - [ലക്ഷദ്വീപിന്റെ യശസ്സ് ഉയർത്തിയ കായികതാരം മുബസ്സിനയ്ക്ക് ഉചിതമായ പരിഗണന നൽകണം: എം.പി. ഹംദുള്ളാ സഈദ്](https://dweepmalayali.com/lakshadweep/20251027/3088.html): കവരത്തി: ​റാഞ്ചിയിൽ നടന്ന നാലാമത് സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ് ജമ്പ് ഇനത്തിൽ (6.07 മീറ്റർ) വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലക്ഷദ്വീപിൽ നിന്നുള്ള കായികതാരം കുമാരി മുബസ്സിന മുഹമ്മദിന് അർഹിക്കുന്ന പരിഗണനയും കായികവകുപ്പിൽ ജോലിയും നൽകി ആദരിക്കണമെന്ന് ലക്ഷദ്വീപ് എം.പി. ഹംദുള്ളാ സഈദ്, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായ ഡോ. ദീപക് കുമാർ ഐ.എ.എസിനോട് അഭ്യർത്ഥിച്ചു. മുബസ്സിനയുടെ മികച്ച പ്രകടനം ലക്ഷദ്വീപിൽ നിന്ന് ദേശീയ തലത്തിൽ മെഡൽ നേടുന്ന ആദ്യത്തെ സീനിയർ അത്‌ലറ്റായി അവരെ അടയാളപ്പെടുത്തുന്നുവെന്നും ഇത് ലക്ഷദ്വീപിന് അഭിമാനകരമായ ചരിത്രനേട്ടമാണെന്നും എം.പി. കത്തിൽ ചൂണ്ടിക്കാട്ടി. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുകയും ലക്ഷദ്വീപിന്റെ യശസ്സ് വാനോളം ഉയർത്തുകയും ചെയ്ത മുബസ്സിന, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ദൃഢനിശ്ചയത്തോടെ ബെംഗളൂരുവിൽ പരിശീലനം തുടരുകയാണ്. ഈ സാഹചര്യത്തിൽ, മുബസ്സിനയുടെ പരിശീലനത്തിനും മറ്റ് ചെലവുകൾക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആവശ്യമായ പിന്തുണ നൽകണമെന്നും, ഇത് യുവ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും എം.പി. അഭ്യർത്ഥിച്ചു. […] - [ആന്ത്രോത്ത് ദ്വീപിലെ കർഷകൻ ഉവ്വവ്വയുടെ കൃഷി വിശേഷങ്ങളുമായി ലക്ഷദ്വീപ് കൃഷി വകുപ്പ്. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251027/3084.html) - [പുരസ്കാര ജേതാവ് നമീദ് ഇസ്മാഈലിന് ആന്ത്രോത്ത് മർച്ചന്റ്സ് അസോസിയേഷൻ്റെ ആദരം](https://dweepmalayali.com/lakshadweep/20251027/3081.html): ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയും പുരസ്കാര ജേതാവുമായ നമീദ് ഇസ്മാഈലിനെ ആന്ത്രോത്ത് മർച്ചന്റ്സ് അസോസിയേഷൻ (എ.എം.എ) ആദരിച്ചു. അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്ത ‘ദി ടൈഡ് വിൽ റൈസ്’ (The Tide Will Rise) എന്ന ശ്രദ്ധേയമായ നോവലിനെ മുൻനിർത്തിയാണ് ആദരം നൽകിയത്. നിലവിൽ ആന്ത്രോത്ത് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന നമീദ് ഇസ്മാഈലിനെ, അസോസിയേഷൻ പ്രസിഡൻ്റ് കെ.സി. മുനീറിൻ്റെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ആദരിച്ചത്. ദ്വീപിൻ്റെ അഭിമാനമായി മാറിയ എഴുത്തുകാരന് നൽകിയ ഈ സ്വീകരണം ആന്ത്രോത്തിലെ വ്യാപാരി സമൂഹത്തിന് വലിയ പ്രചോദനമായി. - [കുട്ടികളിലെ കൈമുട്ട് കുഴ തെറ്റൽ. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഡോ. മുൻസിർ സംസാരിക്കുന്നു. വീഡിയോ കാണാം ▶️](https://dweepmalayali.com/lakshadweep/20251027/3077.html) - [ലക്ഷദ്വീപിന്റെ അഭിമാനം: SAAF ലോംഗ് ജമ്പിൽ വെള്ളി നേടി മുബസ്സിന മുഹമ്മദ്](https://dweepmalayali.com/lakshadweep/20251027/3074.html): റാഞ്ചി: കായികലോകത്തെ എല്ലാ വെല്ലുവിളികളെയും മറികടന്ന് ലക്ഷദ്വീപിൽ നിന്നുള്ള യുവ അത്‌ലറ്റ് മുബസ്സിന മുഹമ്മദ് ദേശീയ ശ്രദ്ധ നേടുന്നു. റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ 26 വരെ നടന്ന നാലാമത് സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ (SAAF) വനിതകളുടെ ലോങ് ജമ്പ് ഫൈനലിലാണ് മുബസ്സിന വെള്ളി മെഡൽ കരസ്ഥമാക്കിയത്. ആറ് ശ്രമങ്ങളിൽ ആദ്യ ചാട്ടത്തിൽ തന്നെ 6.07 മീറ്റർ ദൂരം കണ്ടെത്തിയ മുബസ്സിന വെള്ളി മെഡൽ ഉറപ്പിച്ചു. ശ്രീലങ്കയുടെ ഹെരത്ത് മുടിയൻസ് എൻ. എം. (Herath Mudiyans N. M.) 6.23 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, 6.02 മീറ്റർ ചാടിയ ഇന്ത്യയുടെ ഭവാനി യാദവ് ഭാഗവതിക്കാണ് വെങ്കലം. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ സിന്തറ്റിക് ട്രാക്കോ ഇല്ലാത്ത ലക്ഷദ്വീപ് പോലുള്ള ഒരു പ്രദേശത്ത് നിന്ന് 19 വയസ്സുള്ള ഒരു കായികതാരം രാജ്യത്തിൻ്റെ അന്താരാഷ്ട്ര വേദിയിൽ മെഡൽ നേടുന്നത് വലിയ പ്രചോദനമാണ്. തെങ്ങുകയറ്റ തൊഴിലാളിയായ മുഹമ്മദിൻ്റെയും ചായക്കട നടത്തുന്ന ദുബീന ബാനുവിൻ്റെയും […] - [അൽ അബ്റാർ അക്കാദമി ടീൻ ജൂബിലി ഖുർആൻ മഹാസമ്മേളനം: ലോഗോ പ്രകാശനം ചെയ്തു.](https://dweepmalayali.com/other/20251026/3069.html): ആന്ത്രോത്ത്: അൽ അബ്റാർ അക്കാദമിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജനുവരി 13, 14, 15 തിയ്യതികളിൽ നടക്കുന്ന ടീൻ ജൂബിലി ഖുർആൻ മഹാസമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടന്നു. ​അൽ അബ്റാർ പ്രസിഡൻ്റ് ഉസ്താദ് പി.പി കോയ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം, സ്ഥലത്തെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ബഹു: ഡോ: സ്വാലിഹ് സാർ ഉൽഘാടനം ചെയ്തു. മഹാസമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ബഹു: സയ്യിദ് മുഹമ്മദ് ഹുസൈൻ സഖാഫി നിർവ്വഹിച്ചു. ​ചടങ്ങിൽ മുഹമ്മദ് കാമിൽ ലത്വീഫി, മുഹമ്മദ് അബ്ദുൽ നാസർ, ഡോ: തഖിയുദ്ധീൻ സി.എൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. മൻസൂറലി സഖാഫി, മുഹമ്മദ് നദീർ സഖാഫി, ആദിൽ അഹ്സനി ഫാളിലി, ഗൗസ് ഹുമൈദി, മഅറൂഫ് ലത്വീഫി, അബ്ദുറഹിമാൻ ജസരി, പി.കെ ശറഫുദ്ധീൻ, ഹുസൈൻ മാസ്റ്റർ, ബഷീർ ഹാജി, മുല്ലക്കോയ സാർ കവരത്തി, ബി. കുഞ്ഞി സീതി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ​അബ്ദുൽ ഹക്കീം […] - [കിൽത്താൻ ദ്വീപിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ: മഹദാ ഹുസൈന്റെ പരാതിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം.](https://dweepmalayali.com/lakshadweep/20251026/3066.html): ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഭരണഘടനാ വിരുദ്ധമായി കിൽത്താൻ ദ്വീപിലെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരെ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ടു. NYC സംസ്ഥാന സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ ടി. ഐ, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025 സെപ്റ്റംബർ 27ന് നൽകിയ പരാതിയിൽ, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഷെഡ്യൂൾഡ് ഏരിയയായ ലക്ഷദ്വീപിലെ ഭൂമി, ഗ്രാമസഭയുടെ അനുമതിയും, ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അനുമതിയും കൂടാതെയാണ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പരാതി ഭരണഘടനാ വിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ ഉത്തരവിനെതിരെ ഉള്ളതാണെന്ന് വ്യക്തമാക്കുകയും. അഡ്മിനിസ്‌ട്രേറ്റർ മഹദാ ഹുസൈന് കൃത്യമായ മറുപടി നൽകണമെന്നും, അതിന്റെ വിവരങ്ങൾ മന്ത്രാലയത്തെയും അറിയിക്കണമെന്നുമാണ് നിർദേശം. കൂടുതൽ തുടർ നടപടികൾക്കായി പരാതിയുടെ പകർപ്പ് നാഷണൽ ഷെഡ്യുൾ ട്രൈബ് കമ്മീഷനും, ഗോത്രകാര്യ മന്ത്രാലയത്തിന്റെ സെൻട്രൽ ആൻഡ് ലാൻഡ് മാനേജ്മെൻ്റ് (C\&LM) ഡിവിഷനും കൈമാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ […] - [കവരത്തിയിൽ കുഫോസ് മറൈൻ ബയോളജി സെന്റർ സ്ഥാപിക്കും; മറൈൻ ജീനോമിക്സിലും പവിഴപ്പുറ്റ് പുനഃസ്ഥാപനത്തിലും ഊന്നൽ](https://dweepmalayali.com/lakshadweep/20251026/3063.html): കൊച്ചി: ​കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), ലക്ഷദ്വീപിലെ കവരത്തിയിൽ മറൈൻ ബയോളജി സെന്റർ (MBC–L) സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ (MoES) ഡീപ് ഓഷ്യൻ മിഷൻ്റെ ഭാഗമായ സ്പോക്ക് സ്ഥാപനമായാകും ഈ കേന്ദ്രം പ്രവർത്തിക്കുക. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ അഭ്യർത്ഥനകൾ പരിഗണിച്ച് കുഫോസിൻ്റെ ഭരണസമിതി യോഗം ഈ സുപ്രധാന പദ്ധതിക്ക് അംഗീകാരം നൽകി. മറൈൻ ജീനോമിക്സ്, പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനം (Coral Restoration), ബ്ലൂ ബയോടെക്നോളജി എന്നിവയ്ക്കായുള്ള അത്യാധുനിക ലബോറട്ടറികൾ പുതിയ സെന്ററിൽ സജ്ജീകരിക്കും. ദീർഘകാല പാരിസ്ഥിതിക നിരീക്ഷണത്തിനായി തീരദേശ, ഓഫ്‌ഷോർ ഫീൽഡ് ഗവേഷണ കേന്ദ്രങ്ങളും തദ്ദേശീയ പങ്കാളിത്തത്തോടെയുള്ള മറൈൻ പുനഃസ്ഥാപന സംരംഭങ്ങളും ഇവിടെയുണ്ടാകും. കൂടാതെ, ഈ സെന്ററുമായി സഹകരിച്ച് മറൈൻ സയൻസസിൽ അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകളും (FYIPGP) ആരംഭിക്കാൻ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസുമായി (ICCS) സഹകരിച്ച് കാലാവസ്ഥാ ഡാറ്റാ സയൻസിൽ (Climate and Data Science) നാല് വർഷത്തെ ബിരുദ […] - [കിൽത്താൻ ബോട്ട് അപകടം: മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സർക്കാർ ധനസഹായം](https://dweepmalayali.com/lakshadweep/20251025/3060.html): ​കവരത്തി: കിൽത്താൻ ദ്വീപിൽ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് വഴി 10,00,000/- (പത്ത് ലക്ഷം രൂപ) ധനസഹായം അനുവദിച്ചു. ‘വെൽഫെയർ ഓഫ് ഫിഷെർമൻ’ (Welfare of Fishermen) എന്ന പദ്ധതിക്ക് കീഴിലുള്ള ‘ഇമ്മീഡിയറ്റ് ഡെത്ത് റിലീഫ് ഓഫ് ഫിഷർമെൻ’ (Immediate Death Relief of Fishermen) എന്ന ഘടകത്തിൽ നിന്നാണ് തുക അനുവദിച്ചത്. ​കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദ് ടി-യുടെ ഉടമസ്ഥതയിലുള്ള അഹൽ ഫിഷറീസ് എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് സഹായം. അപകടത്തിൽ മരിച്ച മുഹമ്മദ് റസീഖ് കെ.എംൾമ്മിന്റെ ഭാര്യ ശ്രീമതി ബീവി അയിഷ പാട്ടകലിനും, പരേതനായ താജുൽ അക്ബർ എം.എമ്മിന്റെ ഭാര്യ ശ്രീമതി ബീബി ആതിഖാ പി.എമിനും 5,00,000/- രൂപ വീതമാണ് അനുവദിച്ചത്. അപകടത്തിന് ശേഷം കുടുംബങ്ങൾ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ബോട്ടുടമ ദിൽബർ മുഹമ്മദ് ടി ഫിഷറീസ് സെക്രട്ടറിക്ക് […] - [ഇന്റർ ഐലൻഡ് ഫുട്ബോൾ: നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ആന്ത്രോത്തിന് കിരീടം](https://dweepmalayali.com/lakshadweep/20251025/3057.html): അമിനി: ​ഇന്റർ ഐലൻഡ് ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അമിനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആന്ത്രോത്ത് ടീം കിരീടം ചൂടി. ഈ വിജയത്തോടെ ആന്ത്രോത്ത് ആറാം തവണയാണ് ഇന്റർ ഐലൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച അമിനിക്ക് ഗംഭീരമായ കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും, നിർണ്ണായക ദിനം ആന്ത്രോത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ വഴങ്ങുകയായിരുന്നു. ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ആന്ത്രോത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിന്റെ 50 മിനിറ്റ് 44 സെക്കൻഡിലായിരുന്നു ആദ്യ ഗോൾ പിറന്നത്. മുഹമ്മദ് ഷമ്മാസ് എടുത്ത അതിമനോഹരമായ കോർണർ കിക്ക്, മുഹമ്മദ് ഇർഫാൻ എം.പി. (ജെഴ്സി നമ്പർ 2) വലയിലേക്ക് തിരിച്ചുവിട്ടു. 79-ാം മിനിറ്റിൽ ടീം ആന്ത്രോത്തിന്റെ താരം ഉവൈസിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് മത്സരത്തിന് ചെറിയ തോതിൽ നാടകീയത നൽകി. എന്നാൽ ഒരു താരം ചുവപ്പ് കണ്ട് പുറത്തു പോയത് ആന്ത്രോത്ത് ടീമിൻ്റെ വീര്യം […] - [ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ഗുരുതര ഭീഷണിയിൽ: കുസാറ്റിന്റെ പഠനം വാർത്തയാക്കി ന്യൂസ്‌ലോണ്ട്രി](https://dweepmalayali.com/lakshadweep/20251025/3054.html): കൊച്ചി: ​ഇന്ത്യയുടെ ഏക കോറൽ അറ്റോളുകൾ ഉൾപ്പെടുന്ന ലക്ഷദ്വീപ് സമൂഹം മൈക്രോപ്ലാസ്റ്റിക് മാലിന്യത്തിൻ്റെയും വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെയും ഫലമായി ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തെ അധികരിച്ച് പ്രമുഖ സ്വതന്ത്ര മാധ്യമമായ ന്യൂസ്‌ലോണ്ട്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വിനോദസഞ്ചാര വർദ്ധനവും, കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്കരണ സംവിധാനങ്ങളും ഈ പ്രശ്നം രൂക്ഷമാക്കുന്നു എന്ന കണ്ടെത്തലുകൾ പുറത്തുവിടുന്നത്. മിനിക്കോയ് മുതൽ കവരത്തി വരെയുള്ള ആവാസയോഗ്യവും അല്ലാത്തതുമായ ദ്വീപുകളിലെ ബീച്ചുകളും കായലുകളും ഇന്ന് പ്ലാസ്റ്റിക് കുപ്പികൾ, റാപ്പറുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ തുടങ്ങി വിവിധതരം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി മലിനീകരണത്തിൻ്റെ ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു. ​ ശാസ്ത്രീയ കണ്ടെത്തലുകൾ: മൈക്രോപ്ലാസ്റ്റിക്കുകളുടെ വ്യാപനം ​കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (CUSAT) മുതിർന്ന ഗവേഷകൻ പി. ഹരി പ്രാവേദും, പ്രൊഫസർ ബിജോയ് നന്ദനും ചേർന്നാണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. ലക്ഷദ്വീപിലെ ആറ് പവിഴ അറ്റോളുകളിലെ (കവരത്തി, അഗത്തി, കടമത്ത്, അമിനി, മിനിക്കോയ്, കൽപ്പേനി) കായൽ പ്രദേശങ്ങളിലെ […] - [എൽ.എസ്.ജി പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. നവംബർ നാലിന് ദീപശിഖ തെളിയും.](https://dweepmalayali.com/lakshadweep/20251024/3051.html): കവരത്തി: ഭരണപരമായ കാരണങ്ങളാൽ മാറ്റിവെച്ച 34-മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ (LSG) പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറും എഡ്യൂക്കേഷൻ ഡയറക്ടറുമാണ് പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 24 മുതൽ നവംബർ 2 വരെ കിൽത്താനിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിംസുകൾ, 2025 നവംബർ 4 മുതൽ 13 വരെയായിട്ടാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ദ്വീപുകളിലെ പ്രിൻസിപ്പൽമാർ അതനുസരിച്ച് അതത് ടീമുകളെ സജ്ജമാക്കണമെന്നും ഹോസ്റ്റ് ദ്വീപിന്റെ പ്രിൻസിപ്പൽ തുടർ നടപടികളുമായി സഹകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. അതേസമയം, 69-ാമത് ദേശീയ സ്കൂൾ ഗെയിംസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ലക്ഷദ്വീപ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സെലക്ഷൻ ട്രയൽസ് നടത്താനും തീരുമാനമായി. വോളിബോൾ U-17, U-19 വിഭാഗം ആൺകുട്ടികൾക്കായുള്ള ടീം തിരഞ്ഞെടുപ്പ് ട്രയൽസുകൾ 2025 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ കവരത്തിയിൽ വെച്ച് നടക്കും. ഇതിനായി, സ്കൂൾ ഗെയിംസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏറ്റവും സാധ്യതയുള്ള കളിക്കാർ ഉൾപ്പെട്ട ലിസ്റ്റ് ബന്ധപ്പെട്ട […] - [രാജീവ് ഗാന്ധിയുടെ 'നീലക്കടൽ' അവധി: 1988-ലെ വിവാദ ലക്ഷദ്വീപ് യാത്ര പുനഃപ്രസിദ്ധീകരിച്ച് ഇന്ത്യാ ടുഡേ.](https://dweepmalayali.com/lakshadweep/20251023/3048.html): ​കൊച്ചി: 1987-88 വർഷത്തിൻ്റെ അവസാനത്തിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും ലക്ഷദ്വീപിൽ നടത്തിയ സ്വകാര്യ അവധിക്കാലം, രാജ്യത്തിൻ്റെ രാഷ്ട്രീയ-പ്രതിരോധ തലങ്ങളിൽ സൃഷ്ടിച്ച കോളിളക്കം ഒരുപാടാണ്. പ്രധാനമന്ത്രിയുടെ സ്വകാര്യ യാത്രയ്ക്കുവേണ്ടി രാജ്യത്തിൻ്റെ യുദ്ധക്കപ്പലും മറ്റ് പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചു എന്നതായിരുന്നു അന്നത്തെ പ്രധാന വിമർശനം. ഈ വിവാദങ്ങളെല്ലാം ഉൾപ്പെടുത്തി ഇന്ത്യ ടുഡേ മാഗസിൻ 1988 ജനുവരി 31-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇപ്പോൾ വീണ്ടും ഇന്ത്യാ ടുഡേ ഓൺലൈനിൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ്. ​രാഷ്ട്രീയ തിരക്കുകളിൽ നിന്നും കുടുംബവുമായി അവധി ആഘോഷിക്കാൻ രാജീവ് ഗാന്ധി തിരഞ്ഞെടുത്തത്, കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന, ജനവാസമില്ലാത്ത ബംഗാരം ദ്വീപായിരുന്നു (വിസ്തീർണ്ണം 0.5 ചതുരശ്ര കിലോമീറ്റർ). ലക്ഷദ്വീപിലെ 36 ദ്വീപുകളിൽ വിദേശികൾക്ക് പ്രവേശനവിലക്കില്ലാത്ത ഏക ദ്വീപും, മദ്യനിരോധനം ഇല്ലാത്ത ഒരേയൊരിടവും ബംഗാരമാണ്. മാത്രമല്ല, ബാഹ്യലോകവുമായി ബന്ധമില്ലാത്തതിനാൽ ഇത് സുരക്ഷാ ദൃഷ്ട്യാ അനുയോജ്യമായ സ്ഥലവുമായിരുന്നു. അന്നത്തെ ലക്ഷദ്വീപ് പോലീസ് മേധാവി പി.എൻ. അഗർവാളിൻ്റെ വാക്കുകളിൽ പറഞ്ഞാൽ […] - [ലോജിസ്റ്റിക്സ്, ചരക്കുനീക്കം എന്നിവയ്ക്കായി പൈലറ്റ് ഇല്ലാത്ത വിമാനങ്ങൾ. ലക്ഷദ്വീപിനായി ഡ്രോൺ സാങ്കേതികവിദ്യാ ശിൽപ്പശാല.](https://dweepmalayali.com/lakshadweep/20251023/3043.html): Picture: AI generated തിരുവനന്തപുരം: ലക്ഷദ്വീപുകളിലേക്കുള്ള ലോജിസ്റ്റിക്സ്, ചരക്കുനീക്കം, മറ്റ് ഗതാഗത ആവശ്യങ്ങൾ എന്നിവയ്ക്കായി ആളില്ലാ വിമാന സംവിധാനങ്ങൾ (Unmanned Aerial Systems-UAS) അഥവാ ഡ്രോൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ ചർച്ച ചെയ്യാൻ ദക്ഷിണ വ്യോമസേന കമാൻഡും (Southern Air Command – SAC) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) സംയുക്തമായി ഒരു വ്യവസായ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 31-ന് തിരുവനന്തപുരത്ത് വെച്ചാണ് ഈ പ്രധാനപ്പെട്ട പരിപാടി നടക്കുക. ‘ദ്വീപുകൾക്കായുള്ള ലോജിസ്റ്റിക്‌സ്, മൊബിലിറ്റി സൊല്യൂഷനുകൾക്കായി ഇന്ത്യൻ വ്യോമസേനയുടെ ആളില്ലാ വ്യോമ സംവിധാനങ്ങൾ’ എന്നതാണ് പരിപാടിയുടെ പ്രധാന വിഷയം. പ്രധാന ലക്ഷ്യം: OTSCD (ഓവർ ദി സീ കാർഗോ ഡ്രോൺ) ലക്ഷദ്വീപുകളിലേക്ക് ഏരിയൽ ഓട്ടോണമസ് ലോജിസ്റ്റിക്‌സ്, മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുക എന്നതാണ് ശിൽപ്പശാലയുടെ പ്രാഥമിക ലക്ഷ്യം. കടലിനു മുകളിലൂടെ ചരക്കുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളുടെ (Over The Sea Cargo Drones – […] - [ലക്ഷദ്വീപിൽ ബി.ജെ.പി. നേതാക്കൾക്കെതിരെ 'കള്ളപ്രചാരണം'; കർശന നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി](https://dweepmalayali.com/lakshadweep/20251023/3040.html): ​കവരത്തി: ലക്ഷദ്വീപ് ഭാരതീയ ജനതാ പാർട്ടിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലൂടെയും നടക്കുന്ന കള്ളപ്രചാരണങ്ങളെ ലക്ഷദ്വീപ് ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി ശക്തമായി അപലപിച്ചു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും നേതാക്കളെ ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള ഗൂഢശ്രമം നടക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ​ലക്ഷദ്വീപ് ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജാഫർ ഷാ, നാഷണൽ കൗൺസിൽ അംഗങ്ങളായ എച്ച്.കെ. മുഹമ്മദ് കാസിം, സയ്യിദ് മുഹമ്മദ് കോയ മാസ്റ്റർ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ​”പാർട്ടിയോടുള്ള അചഞ്ചലമായ വിശ്വാസവും സത്യനിഷ്ഠയും പാലിച്ച് പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വാർത്ഥതാല്പര്യങ്ങളും അധികാരമോഹവുമുള്ള ഏതാനും വ്യക്തികളിൽ നിന്നുള്ളതാണ്,” പ്രസ്താവനയിൽ പറയുന്നു. ഇവർ പാർട്ടിയുടെ നിലപാടുകളോട് യോജിക്കാത്തവരും പാർട്ടി തത്വങ്ങൾക്കെതിരായ പ്രവൃത്തികളിൽ ഏർപ്പെട്ടവരുമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ലാഭനഷ്ടങ്ങൾ മുന്നിൽ കണ്ടാണ് തികച്ചും സത്യവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പാർട്ടി നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. ​ഇത്തരം […] - [ലക്ഷദ്വീപ് ഗെയിംസ്-2025; ത്രോബോൾ കിരീടം അമിനിക്ക്](https://dweepmalayali.com/lakshadweep/20251023/3037.html): അമിനി: ലക്ഷദ്വീപ് ഗെയിംസ്-2025 ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ കിരീടം ആതിഥേയരായ അമിനി ദ്വീപിന്. അമിനി ദ്വീപിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ശക്തരായ കടമത്ത് ദ്വീപിനെ പരാജയപ്പെടുത്തിയാണ് അമിനി ത്രോബോൾ ചാമ്പ്യൻമാരായത്. ​ആതിഥേയരായ അമിനി ദ്വീപും കടമത്തും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം സ്വന്തമാക്കി അമിനി ദ്വീപ് ടീം ത്രോബോൾ കിരീടമുയർത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയപ്പോൾ കാണികളെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മത്സരരംഗം. ദ്വീപിലെ കായിക താരങ്ങളുടെ കഴിവും ടീം വർക്കും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ചാമ്പ്യൻഷിപ്പ്. - [എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025-26: ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം](https://dweepmalayali.com/lakshadweep/20251022/3034.html): ​കവരത്തി: എസ്.ബി.ഐ ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ‘എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025-26’ന് അപേക്ഷ ക്ഷണിച്ചു. ₹15,000 മുതൽ ₹20 ലക്ഷം വരെ സ്കോളർഷിപ്പ് തുക ലഭിക്കാവുന്ന ഈ പദ്ധതി, ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വലിയ സഹായമാകും. 2025-ൽ ഈ സ്കോളർഷിപ്പിനായി ₹90 കോടി രൂപയുടെ ഫണ്ടും 23,230 വിദ്യാർത്ഥികളെയും തിരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്നു. ​ ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന: ​ഈ സ്കോളർഷിപ്പിന്റെ പ്രധാന സവിശേഷത, പെൺകുട്ടികൾക്കും എസ്.സി./എസ്.ടി. (SC/ST) വിദ്യാർത്ഥികൾക്കുമായി 50% സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു എന്നതാണ്. ഈ സംവരണം കാരണം, ലക്ഷദ്വീപിൽ നിന്നുള്ള യോഗ്യരായ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണ്. ​ സ്കോളർഷിപ്പിനുള്ള യോഗ്യത മാനദണ്ഡങ്ങൾ: ​സ്കൂൾ വിദ്യാർത്ഥികൾ (ക്ലാസ് 9 മുതൽ 12 വരെ): വിദ്യാർത്ഥി 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം […] - [എസ്.എസ്.എഫ്. ലക്ഷദ്വീപ് സാഹിത്യോത്സവ് സമാപിച്ചു; ആന്ത്രോത്ത് ദ്വീപ് ജേതാക്കൾ](https://dweepmalayali.com/lakshadweep/20251022/3031.html): ​കവരത്തി: ‘അതിജീവനത്തിന്റെ വേരും വാക്കും’ എന്ന പ്രമേയത്തിൽ നടന്ന എസ്.എസ്.എഫ്. ലക്ഷദ്വീപ് സാഹിത്യോത്സവം സമാപിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ആന്ത്രോത്ത് ദ്വീപ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ​ചെത്ലത്ത് ദ്വീപാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അമിനി ദ്വീപിനാണ് മൂന്നാം സ്ഥാനം. സാഹിത്യോത്സവത്തിൽ എട്ട് ദ്വീപുകളിൽ നിന്നായി 50-ൽ അധികം മത്സരങ്ങളിൽ നിന്ന് 400-ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. ഫാമിലി, യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം ഡിവിഷൻ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് സംസ്ഥാന തലത്തിൽ മാറ്റുരച്ചത്. ​സെപ്റ്റംബർ 22 മുതൽ ചെത്ലത്ത് ദ്വീപിൽ മത്സര ഇതര പ്രോഗ്രാമുകൾക്ക് തുടക്കമായിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം മത്സരപരിപാടികൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. ​കവരത്തിയിൽ നടന്ന സമാപന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഹംസകോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ഗഫൂർ, ഖലീൽ മിസ്ബാഹി, അബ്ദുൽ ഗനി, എസ്.വൈ.എസ്. (SYS) ലക്ഷദ്വീപ് ജില്ലാ സെക്രട്ടറി ഹാഷിം […] - [ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് മാറ്റിവച്ചു](https://dweepmalayali.com/lakshadweep/20251022/3028.html): ​കിൽത്താൻ: ഒക്ടോബർ 24-ന് കിൽത്താനിൽ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 മാറ്റിവച്ചതായി സംഘാടക സമിതി അറിയിച്ചു. കായിക യുവജനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരങ്ങൾ മാറ്റിവച്ചത്. ​പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. പുതുക്കിയ തീയതികൾ വകുപ്പ് അറിയിക്കുന്ന മുറയ്ക്ക് എല്ലാ പങ്കാളിത്ത ടീമുകളെയും വിവരം ധരിപ്പിക്കുമെന്ന് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സംഘാടക സമിതി ചെയർമാനുമായ ഡോ. പി. സറീന പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ​അസൗകര്യമുണ്ടായതിൽ സംഘാടക സമിതി ഖേദം പ്രകടിപ്പിക്കുകയും എല്ലാവരുടെയും തുടർ സഹകരണവും സഹാനുഭൂതിയും അഭ്യർത്ഥിക്കുകയും ചെയ്തു. ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ​ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ 34-ാം എഡിഷനാണ് കിൽത്താനിൽ നടക്കേണ്ടിയിരുന്നത്. - [ലക്ഷദ്വീപിൽ ന്യൂനമർദ്ദം തീവ്രമാകും; ഓറഞ്ച് അലർട്ട്, മൽസ്യബന്ധനത്തിന് കർശന വിലക്ക്](https://dweepmalayali.com/lakshadweep/20251018/3023.html): കവരത്തി: തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശത്തും ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി (DDMA) പുറത്തിറക്കിയ സർക്കുലർ പ്രകാരം, നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യതയുണ്ട്. അറബിക്കടലിലെ ഈ കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത്, ദ്വീപ് സമൂഹത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.   കാലാവസ്ഥാ മുന്നറിയിപ്പ് (ഒക്ടോബർ 18-22): തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ലക്ഷദ്വീപ് മേഖലയിൽ കാലാവസ്ഥാ മാറ്റങ്ങൾ ഇങ്ങനെയായിരിക്കും. ഒക്ടോബർ 19 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റോടുകൂടിയ കാലാവസ്ഥ (Squally Weather) അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒക്ടോബർ 19 മുതൽ 22 വരെ: കാറ്റിന്റെ വേഗത വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ […] - [സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്‌ ഇന്ത്യൻ ടീമിൽ](https://dweepmalayali.com/lakshadweep/20251018/3020.html): കവരത്തി: ജാർഖണ്ഡിലെ റാഞ്ചിയിൽ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനായി മത്സരിക്കാൻ ലക്ഷദ്വീപ് താരം മുബസ്സിന മുഹമ്മദ്‌ യോഗ്യത നേടി. 2025 ഒക്ടോബർ 24, 25, 26 തീയതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. അണ്ടർ-20 വിഭാഗത്തിൽ ലോങ് ജമ്പ് ഇനത്തിലാകും മുബസ്സിന ഇന്ത്യയെ പ്രതിനിധീകരിക്കുക. അടുത്തിടെ നടന്ന 40-ാമത് നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് മുബസ്സിന. അന്ന് 6.30 മീറ്റർ ദൂരം താണ്ടിയാണ് മുബസ്സിന ഈ നേട്ടം കൈവരിച്ചത്. ‘ലക്ഷദ്വീപിന്റെ പറക്കും പെൺകുട്ടി’ (Flying Girl of Lakshadweep) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മുബസ്സിന, ഇന്ത്യൻ കായികരംഗത്ത് ലക്ഷദ്വീപിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. - [കനത്ത കാറ്റിൽപ്പെട്ട 'നൂറുൽ ഖാദിരി' മഞ്ചുവിനെ രക്ഷിച്ചു; പാളി ഷാജഹാൻ്റെ ധീരമായ ഇടപെടൽ](https://dweepmalayali.com/lakshadweep/20251018/3016.html): അമിനി: ലക്ഷദ്വീപിലെ അമിനി ദ്വീപ് ജെട്ടിക്കടുത്ത് കനത്ത കാറ്റിലും പ്രക്ഷുബ്ധമായ കടലിലും നിയന്ത്രണം തെറ്റി അപകടാവസ്ഥയിലായ ‘നൂറുൽ ഖാദിരി’ എന്ന യാന്ത്രിക മഞ്ചുവിനെ, സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തി ദ്വീപിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് പാളി ഷാജഹാൻ. ഇദ്ദേഹത്തിൻ്റെ സമയോചിതവും സാഹസികവുമായ ഇടപെടൽ വഴി ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു വലിയ സാമ്പത്തിക നഷ്ടമാണ് ഒഴിവാക്കാനായത്. വിവരങ്ങൾ അനുസരിച്ച്, ഇന്ന് അമിനി ജെട്ടിയിൽ അടുപ്പിച്ച ‘നൂറുൽ ഖാദിരി’ മഞ്ചു, അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ ആടിയുലയുകയും അപകടകരമായ രീതിയിൽ ജെട്ടിയോട് ചേർന്ന് ഉലയാൻ തുടങ്ങുകയും ചെയ്തു. കടൽ പ്രക്ഷുബ്ധമായിരുന്ന ഈ സമയത്ത് കപ്പലിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിച്ചു. മഞ്ചുവിലുണ്ടായിരുന്ന തൊഴിലാളികൾ അപകടം ഭയന്ന് സുരക്ഷിതമായി ജെട്ടിയിലേക്ക് അഭയം തേടി. എല്ലാം കണ്ടുനിന്ന പാളി ഷാജഹാൻ അപകടാവസ്ഥ മനസ്സിലാക്കിയ ശേഷം തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു. ജീവനക്കാർ പിൻവാങ്ങിയ സാഹചര്യത്തിൽ, തൻ്റെ ജീവൻ പോലും പണയംവെച്ച് അദ്ദേഹം ജെട്ടിയിൽ നിന്ന് […] - [ആന്ത്രോത്ത് ദ്വീപിൽ നാളെ വൈദ്യുതി മുടങ്ങും](https://dweepmalayali.com/lakshadweep/20251018/3013.html): ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിസിറ്റി) പുറത്തുവിട്ട അറിയിപ്പ് പ്രകാരം ആന്ത്രോത്ത് ദ്വീപിൽ നാളെ (ഒക്ടോബർ 19, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകും. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് HT ലൈനിൽ മാറ്റങ്ങൾ വരുത്തുന്നതിനാലാണ് വൈദ്യുതി പൂർണ്ണമായി തടസ്സപ്പെടുക. വൈദ്യുതി തടസ്സപ്പെടുന്ന സമയക്രമം തിയ്യതി: ഒക്ടോബർ 19, 2025 (നാളെ) സമയം: രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കാരണം: പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് HT ലൈനിൽ മാറ്റങ്ങൾ വരുത്തുന്നു. വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുന്നതിനാൽ ദ്വീപിലെ എല്ലാ ഉപഭോക്താക്കളും പൊതുജനങ്ങളും വകുപ്പുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അഭ്യർത്ഥിച്ചു. - [കൽപ്പേനിയെ വെസൽ ഹബ്ബായി പ്രഖ്യാപിക്കണം: യുവ ലോക് ജനശക്തി പാർട്ടി അധികാരികൾക്ക് കത്ത് നൽകി](https://dweepmalayali.com/lakshadweep/20251017/3010.html): കൽപ്പേനി: കൽപ്പേനി ദ്വീപിനെ ഒരു വെസൽ ഹബ്ബായി ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ലക്ഷദ്വീപ് എൽ.ജെ.പി. (ലോക് ജനശക്തി പാർട്ടി) ഘടകം പോർട്ട് ഡയറക്ടർക്കും അഡ്വൈസറിനും കത്തയച്ചു. പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി ഹുസൈൻ പള്ളത്തിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് കത്ത് നൽകിയത്. കൽപ്പേനിയെ വെസൽ ഹബ്ബാക്കി മാറ്റുന്ന നടപടി, ദ്വീപുകൾ തമ്മിലുള്ളതും അതുപോലെ ദ്വീപുകളും മെയിൻലാൻഡും തമ്മിലുമുള്ള ഗതാഗത സൗകര്യം കൂടുതൽ എളുപ്പത്തിലാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഇത് കൽപ്പേനിയിലെയും മറ്റ് ദ്വീപുകളിലെയും വിനോദസഞ്ചാര, വ്യാപാര, ഗതാഗത മേഖലകളുടെ വളർച്ചയ്ക്ക് വലിയ സഹായമാകും. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അടിയന്തിര യാത്രകൾക്ക് സൗകര്യമൊരുക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് എൽ.ജെ.പി. പ്രതീക്ഷിക്കുന്നു. എൽ.ജെ.പി. യൂത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷഹീം, ട്രഷറർ സാബിർഷാ എന്നിവർ ചേർന്ന് കത്തിന്റെ പകർപ്പ് കൽപ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്കും (ബി.ഡി.ഒ.) കൈമാറി. - [ലക്ഷദ്വീപിൽ ദേശീയ യുവ സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചു; പ്രതിമാസം ₹5,000 മാത്രം ഓണറേറിയം](https://dweepmalayali.com/lakshadweep/20251016/3007.html): കവരത്തി: ലക്ഷദ്വീപിലെ യുവജനങ്ങൾക്ക് സുവർണ്ണാവസരം എന്ന് വിശേഷിപ്പിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് (MY Bharat) ദേശീയ യുവ സന്നദ്ധപ്രവർത്തകരെ (National Youth Volunteer – NYV) ക്ഷണിക്കുന്നു. ദ്വീപിലെ 22 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തെ നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ, പ്രതിമാസം ₹5,000 രൂപ മാത്രമാണ് ഓണറേറിയമായി നൽകുന്നത് എന്നത് യുവജനങ്ങൾക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പത്താം ക്ലാസ്സ് പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള അവസരം. 1996 ഏപ്രിൽ 1-നും 2007 മാർച്ച് 31-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. 2026 മാർച്ച് 31 വരെയാണ് നിയമന കാലാവധി. പ്രകടനം വിലയിരുത്തി ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ടെങ്കിലും, ലക്ഷദ്വീപ് പോലൊരു പ്രദേശത്ത് താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യുവജനങ്ങൾക്ക് വെറും ₹5,000 രൂപ പ്രതിമാസം ഓണറേറിയം നൽകുന്നത് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമാണ്. ഓരോ ദ്വീപിലും 2 വീതം, കൂടാതെ കവരത്തി ഓഫീസിൽ 2 എന്നിങ്ങനെ […] - [തൊഴിൽ നിഷേധത്തിനെതിരെ "ഇൻക്വിലാബ്"; പോരാട്ടത്തിനൊരുങ്ങി എൽ.എസ്.എ](https://dweepmalayali.com/lakshadweep/20251015/3003.html): കൊച്ചി: കൂട്ടപ്പിരിച്ചുവിടലുകൾ, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താതിരിക്കൽ, കൂടാതെ രണ്ടായിരത്തിലധികം സ്ഥിരം പോസ്റ്റുകൾ ഇല്ലാതാക്കാനുള്ള (Abolish) ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (LSA) ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പതിനായിരത്തിലേറെ വരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവിക്കായി ഭരണകൂടത്തിന്റെ “അടിമച്ചങ്ങലകളെ തകർക്കാൻ” ലക്ഷ്യമിട്ടുള്ള ‘ഇൻക്വിലാബ്’ എന്ന പേരിൽ എൽ.എസ്.എ. സമരം പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മിസ്ബാഹുദ്ധീന്റെ നേതൃത്വത്തിൽ സംഘടനയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സമര പ്രഖ്യാപന പോസ്റ്റർ പ്രകാശനം ചെയ്തത്. “ഇൻക്വിലാബ്” സമരോത്സുക വിദ്യാർഥിത്വം, പ്രക്ഷുപ്ദ്ധാധിഷ്ഠിത വർത്തമാനം എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. - [സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം: 'ഏകതാ മാർച്ച്', ക്വിസ് ഉൾപ്പെടെ വിവിധ പരിപാടികളുമായി കേന്ദ്ര യുവജന-കായിക മന്ത്രാലയം](https://dweepmalayali.com/national/20251013/3000.html): ഡൽഹി: ഭാരതത്തിൻ്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ (My Youth India) ആണ് രാജ്യമെമ്പാടും രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിലൂടെ ഐക്യഭാരതം കെട്ടിപ്പടുക്കുന്നതിൽ സർദാർ വല്ലഭായി പട്ടേൽ വഹിച്ച പങ്ക് യുവജനങ്ങൾക്കിടയിൽ എത്തിക്കുക, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഈ പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.   2025 ഒക്ടോബർ 31 ന് ആരംഭിച്ച് നവംബർ 16 വരെയാണ് ആദ്യഘട്ട പരിപാടികൾ നടക്കുക. ഇതിന്റെ ഭാഗമായി പദയാത്രകൾ, യൂണിറ്റി മാർച്ച് എന്നിവ രാജ്യമെമ്പാടും സംഘടിപ്പിക്കും. കൂടാതെ, യുവജനങ്ങളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ റീൽ മത്സരങ്ങൾ, ഉപന്യാസ രചന, സർദാർ @150 യങ് ലീഡേഴ്സ് ക്വിസ് (Sardar @ 150 Young Leaders Quiz) തുടങ്ങിയ മത്സരങ്ങളും നടത്തും. പരിപാടികളുടെ […] ## Pages - [Home](https://dweepmalayali.com/) [comment]: # (Generated by Hostinger Tools Plugin)