
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ഇന്ന് (20.12.2025) മംഗളൂരു തുറമുഖത്ത് നിന്നും ആന്ത്രോത്ത് ദ്വീപിൽ എത്തിയ ‘ചെറിയപാണി’ (Cheriyapani) വെസലിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ത്രോത്ത് സബ് ഇൻസ്പെക്ടർ കലീലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഫത്തഹുള്ള, ഉദ്യോഗസ്ഥരായ താജുൽ അക്ബർ, ഇർഫാൻ, അസ്കർ, ധർവേഷ്, ഷഫീക്, ഷിഹാബ്, ജബീർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ദ്വീപിൽ നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിനായി എത്തിച്ച 3 കുപ്പി മദ്യം, 363 പാക്കറ്റ് മദ്യം, 12 ബണ്ടിൽ ഹാൻസ്, 2 ബണ്ടിൽ വിമൽ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
















